ചികിത്സയിലായിരുന്ന ശിവകാമിയമ്മാളിനെ മകൻ ജെ.ബാലൻ (40) സൈക്കിളിൽ കൊണ്ടുപോകവേ യാത്രയ്ക്കിടയിലാണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ബാലനെ വഴിയിൽതടഞ്ഞ പൊലീസാണ് ശിവകാമിയമ്മാൾ മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വിവരം അറിയിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.
അസുഖത്തെത്തുടർന്ന് അമ്മയെ ബാലൻ 11ന് സൈക്കിളിൽ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയക്കു ശേഷം ഇവർ വീണ്ടും ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങി. എന്നാൽ ആരോഗ്യനില വീണ്ടും വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.
advertisement
എന്നാൽ അവിടെ നിന്നും ശിവകാമിയമ്മാൾ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാഞ്ഞതോടെയാണ് ബാലൻ അവരെ വീണ്ടും വീട്ടിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചത്. തുടർന്ന് ഇരുവരേയും ആശുപത്രിയിൽ കാണാത്തതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹവുമായി സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ബാലനെ പൊലീസ് കണ്ടെത്തിയത്. ശിവകാമിയമ്മാളിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.