TRENDING:

'ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ 5 യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തു'; വ്യോമസേനാ മേധാവി

Last Updated:

ഇന്ത്യൻ ആക്രമണം മൂലം പാകിസ്ഥാനുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യത ഉപഗ്രഹ ചിത്രങ്ങളിലൂടെ കണക്കാക്കിയതായും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ ഉപരിതല-വ്യോമ മിസൈൽ സംവിധാനങ്ങൾ അഞ്ച് പാകിസ്ഥാൻ യുദ്ധവിമാനങ്ങളുംവ്യോമ നിരീക്ഷണത്തിനായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക സൈനിക വിമാനവും തകർത്തയായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ് വെളിപ്പെടുത്തി. ആദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വ്യോമ സേന മേധാവി പ്രതികരിക്കുന്നത്.
News18
News18
advertisement

ഷഹബാസ് ജേക്കബാബാദ് എയർഫീൽഡാണ് ആക്രമിക്കപ്പെട്ട പ്രധാന എയർഫീൽഡുകളിൽ ഒന്ന്. അവിടെയുണ്ടായിരുന്ന എഫ്-16 ഹാംഗറിന്റെ പകുതിയും ഇല്ലാതായി . അകത്തുണ്ടായിരുന്ന വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മുറിദ്, ചക്ലാല തുടങ്ങി കുറഞ്ഞത് രണ്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളെങ്കിലും അക്രമിച്ചു. കുറഞ്ഞത് അഞ്ച് പോരാളികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 7 ന് പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ പ്രതികാരം ചെയ്യുന്നതിനു മുമ്പുതന്നെ കെട്ടിടങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെന്നും ഇന്ത്യൻ ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യത ഉപഗ്രഹ ചിത്രങ്ങളിലൂടെ കണക്കാക്കിയതായും അദ്ദേഹം ബെംഗളൂരുവിൽ പറഞ്ഞു.

advertisement

ഇന്ത്യൻ ആക്രമണങ്ങളിൽ തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഇന്റലിജൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആക്രമണത്തിന്റെ കൃത്യതയുടെയും വിജയത്തിന്റെയും പിന്നിൽ ഷ്ട്രീയ ഇച്ഛാശക്തിയാണെന്നും വ്യക്തമായ നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു ദൌത്യമെന്നും അദ്ദേഹം പറഞ്ഞു.ആക്രമണങ്ങൾ ലോഞ്ച്പാഡുകളിൽ മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് തീരുമാനിച്ചിരുന്നു. ലോകത്തിന് ശക്തമായ ഒരു സന്ദേശം നൽകണമായിരുന്നു.  ഒമ്പത് ലക്ഷ്യങ്ങൾ ആക്രമിക്കാനാണ് തീരുമാനിച്ചത്. ബഹവൽപൂരിലെയും മുരിദ്കെയിലെയും രണ്ട് ആസ്ഥാനങ്ങൾ ലക്ഷ്യമിട്ടു. എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ അത്ഭുതകരമായി പ്രവർത്തിച്ചു.  എസ്-400 സിസ്റ്റം ഒരു ഗെയിം ചേഞ്ചർ ആയിരുന്നു.

advertisement

മെയ് 10 ന് പാകിസ്ഥാൻ ഡിജിഎംഒ വെടിനിർത്തലിന് സമീപിച്ചതിനെത്തുടർന്ന് യുദ്ധം തുടരേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനത്തെ ഐഎഎഫ് മേധാവി പിന്തുണച്ചു. സർക്കാരിന്റേത് നല്ല തീരുമാനമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ യുദ്ധം തുടർന്നാൽ, അവർ അതിന് കൂടുതൽ വില നൽകേണ്ടിവരുമെന്ന് അവർക്ക് വ്യക്തമായിരുന്നു. അതിനാൽ അവർ മുന്നോട്ട് വന്ന് യുദ്ധം നിറുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം കുട്ടിച്ചേർത്തു.

summery; Indian Air Force chief Air Chief Marshal A P Singh has revealed that India's air defence surface-to-air missile systems shot down five Pakistani fighter jets and a special military aircraft designed for aerial surveillance in Operation Sindoor. He said in Bengaluru that the buildings were identified even before India retaliated for the Pahalgam terror attack on May 7 and the accuracy of the damage caused by the Indian attack was estimated through satellite imagery.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ 5 യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തു'; വ്യോമസേനാ മേധാവി
Open in App
Home
Video
Impact Shorts
Web Stories