TRENDING:

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാവിന്റെ വീട്ടിൽ പൂഴ്ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

Last Updated:

ഉത്തർപ്രദേശ് ഹാപൂർ ജില്ലയിലെ സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ കണ്ടെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്നൗ: രാജ്യത്തുടനീളം എൽപിജി സിലിണ്ടറുകളുടെ ക്ഷാമത്തിനിടെ സമാജ്‌വാദി പാർട്ടി നേതാവിന്റെ വീട്ടിൽ നിന്ന് എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു. ഉത്തർപ്രദേശ് ഹാപൂർ ജില്ലയിലെ സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ കണ്ടെടുത്തത്. 55 സിലിണ്ടറുകൾ സൂക്ഷിച്ച നിലയിലാണ് പിടികൂടിയത്.
55 LPG cylinders seized from Samajwadi Party leader s residence in uttar pradesh| ഉത്തർപ്രദേശ് ഹാപൂർ ജില്ലയിലെ സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ കണ്ടെടുത്തത്.
55 LPG cylinders seized from Samajwadi Party leader s residence in uttar pradesh| ഉത്തർപ്രദേശ് ഹാപൂർ ജില്ലയിലെ സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ കണ്ടെടുത്തത്.
advertisement

എന്നാൽ, വാർത്ത പുറത്തുവന്നതിന് പിന്നാലെ സമാജ് വാദി പാർട്ടി അബ്ദുൾ റഹ്മാന് തങ്ങളുടെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വാദിച്ചു. അതേസമയം, എൽപിജി സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ഉദ്യോ​ഗസ്ഥർ പ്രധാനമന്ത്രിക്ക് തെറ്റായ വിവരങ്ങൾ നൽകുകയാണെന്നും ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും സമാജ്‌വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് നേരത്തെ അവകാശപ്പെട്ടിരുന്നു.

രാജ്യത്തുടനീളം എൽപിജി ക്ഷാമം അനുഭവപ്പെടുകയാണ്. പല ഹോട്ടലുകളും കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷമാണ് എൽപിജി ക്ഷാമത്തിന് കാരണം. വലിയ റെസ്റ്റോറന്റുകൾ പോലും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. എൽപിജി വിതരണത്തിലെ പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞദിവസം കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിസന്ധി ഘട്ടത്തിലും എണ്ണക്കമ്പനികൾ പ്രതിദിനം 50 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ട്. ഇത് വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ‌വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി സെന്തിൽ രാജൻ പറഞ്ഞു. സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുക, നിയമവിരുദ്ധ വ്യാപാരം എന്നിവയ്‌ക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാവിന്റെ വീട്ടിൽ പൂഴ്ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു
Open in App
Home
Video
Impact Shorts
Web Stories