സെപ്റ്റംബർ 29നാണ് ജലാൽപൂർ സ്വദേശിയായ മൻഭവതിയെ സംഗുറാം വിവാഹം ചെയ്തത്. വിവാഹം രജിസ്റ്റർ ചെയ്തതിന് പിന്നാലെ സമീപത്തെ ക്ഷേത്രത്തിൽ വച്ച് പരമ്പരാഗത രീതിയിൽ ചടങ്ങുകൾ നടത്തിയിരുന്നു. വിവാഹ ദിവസം രാത്രി ഇരുവരും ഒരുപാട് നേരം സംസാരിച്ചിരുന്നുവെന്ന് ഭാര്യ പറഞ്ഞു. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. പെട്ടെന്ന് തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ വച്ചാണ് സംഗുറാം മരിച്ചത്. പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.
advertisement
സംഗുറാമിന്റെ മരുമക്കൾ (ഭാര്യയുടെ സഹോദരപുത്രന്മാർ) സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് അന്ത്യകർമ്മങ്ങൾ തടഞ്ഞു. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മക്കളില്ലാത്തതിനാൽ അദ്ദേഹം തനിച്ച് കൃഷിപ്പണികൾ ചെയ്താണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ സഹോദരനും മരുമക്കളും ഡൽഹിയിൽ ബിസിനസ് ചെയ്യുകയാണെങ്കിലും അദ്ദേഹം ഗ്രാമത്തിൽ തന്നെ തുടർന്നു.
മൻഭവതിയുടെയും രണ്ടാമത്തെ വിവാഹമായിരുന്നു. അവർക്ക് ആദ്യ വിവാഹത്തിൽ രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. “നിങ്ങൾ എൻ്റെ വീട് നോക്കിനടത്തിയാൽ മതി, കുട്ടികളുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം എന്ന് സംഗുറാം എന്നോട് പറഞ്ഞിരുന്നു. വിവാഹശേഷം രാത്രി മുഴുവൻ ഞങ്ങൾ സംസാരിച്ചിരുന്നു.” - യുവതി പറഞ്ഞു.
“ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് പോസ്റ്റ്‌മോർട്ടം നടത്തും. പ്രാഥമിക പരിശോധനയിൽ സംശയകരമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല, എന്നാൽ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ. നിലവിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.” - പൊലീസ് പറഞ്ഞു.
Summary: A 75-year-old man, who married a 35-year-old woman to end his loneliness, died the day after the wedding. The incident took place in the village of Kuchmuch in Jaunpur district, Uttar Pradesh. The deceased groom, identified as Sangu Ram, passed away the following morning after the wedding.