TRENDING:

ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കൊമേഡിയൻ മുനവർ ഫാറുഖിക്ക് ജാമ്യം നിഷേധിച്ച് കോടതി

Last Updated:

ഇന്ത്യൻ പീനൽ കോഡ് വകുപ്പ് 295-A, വകുപ്പ് 269 എന്നിവ അനുസരിച്ചാണ് അറസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാദ പരിപാടിയുടെ കാഴ്ചക്കാരായി താനും കൂട്ടുകാരും പോയിരുന്നെന്ന് ഗൗർ പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശങ്ങളെ എതിർത്തെന്നും പരിപാടി അവസാനിപ്പിക്കാൻ നിർബന്ധിച്ചെന്നും അവർ വ്യക്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇൻഡോർ: കഴിഞ്ഞയാഴ്ച ഇൻഡോറിൽ നടന്ന ഒരു ചടങ്ങിനിടെ ഹിന്ദു ദൈവങ്ങൾക്ക് എതിരെ മോശം പരാമാർശം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ കൊമേഡിയൻ മുനവർ ഫാറുഖിക്കും മറ്റൊരു പ്രതിക്കും മധ്യപ്രദേശിലെ ഇൻഡോറിലെ കോടതി ജാമ്യം നിഷേധിച്ചു.
advertisement

ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട അഡീഷണൽ ജില്ലാ, സെഷൻസ് കോടതി ജഡ്ജി യതീന്ദ്ര കുമാർ ഗുരു മുനവർ ഫാറൂഖിയുടെയും നളിൻ യാദവിന്റെയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജനുവരി ഒന്നിന് ഇൻഡോറിലെ 56 ദുകാൻ മേഖലയിലെ കഫേയിൽ വച്ചു നടന്ന ചടങ്ങിലാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറുഖി ഹിന്ദു ദൈവങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ മോശം പരമാർശം നടത്തിയത്. സംഭവത്തെ തുടർന്ന് ശനിയാഴ്ച മുനവർ ഫാറുഖിയെയും മറ്റു നാലുപേരെയും അറസ്റ്റ് ചെയ്തു.

advertisement

പ്രാദേശിക ബി ജെ പി നിയസമഭാംഗമായ മാലിനി ലക്ഷ്മൺ സിംഗ് ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗർ ആണ് ഇവർക്കെതിരെ പരാതി രജിസ്റ്റർ ചെയ്തത്. അതേസമയം, തന്റെ കക്ഷികളായ മുനവർ ഫാറുഖിക്കും നളിൻ യാദവിനും എതിരായ ആരോപണത്തിൽ വ്യക്തതയില്ലെന്ന് ഇവരുടെ അഭിഭാഷകനായ അൻഷുമാൻ ശ്രീവാസ്തവ പറഞ്ഞു. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

You may also like:Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം [NEWS]ബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതി പരോളിലിറങ്ങി; മൂന്നു വയസുകാരിയെ പരോൾ കാലയളവിൽ ബലാത്സംഗം ചെയ്ത് കൊന്നു [NEWS]മുനവർ ഫാറുഖിയും നളിൻ യാദവും അഭിനേതാക്കളാണെന്നും ഒരു വ്യക്തിയുടെയും മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു പരാമർശവും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പകർച്ചവ്യാധിയുടെ സമയത്ത് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയില്ലാത്ത പരിപാടിയിൽ ഇരുവരും പങ്കെടുത്തതായി ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ അഭിഭാഷകൻ വിമൽ മിശ്ര പറഞ്ഞു.

advertisement

പരിപാടിയിൽ വച്ച് ഹിന്ദു ദൈവങ്ങൾക്ക് എതിരെ മോശം പരാമർശം ഉണ്ടായി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും സദസിൽ ഉണ്ടായിരുന്നിട്ടും അശ്ലീലത നിറഞ്ഞ പരാമർശമാണ് ഹിന്ദു ദൈവങ്ങൾക്കെതിരെ ഉണ്ടായതെന്നും മിശ്ര പറഞ്ഞു. എഡ്വിൻ ആന്റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ് എന്നിവരാണ് അറസ്റ്റിലായ മറ്റ് ആളുകൾ. പരിപാടിയുടെ ഭാഗമായ ഒരാളെ കൂടി പിന്നീട് അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

ഇന്ത്യൻ പീനൽ കോഡ് വകുപ്പ് 295-A, വകുപ്പ് 269 എന്നിവ അനുസരിച്ചാണ് അറസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിവാദ പരിപാടിയുടെ കാഴ്ചക്കാരായി താനും കൂട്ടുകാരും പോയിരുന്നെന്ന് ഗൗർ പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശങ്ങളെ എതിർത്തെന്നും പരിപാടി അവസാനിപ്പിക്കാൻ നിർബന്ധിച്ചെന്നും അവർ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/India/
ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കൊമേഡിയൻ മുനവർ ഫാറുഖിക്ക് ജാമ്യം നിഷേധിച്ച് കോടതി
Open in App
Home
Video
Impact Shorts
Web Stories