അഹ്‌സനുദീൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മാസി, അഭയ് ശ്രീനിവാസ് ഓഖ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഇതോടെ രാജയ്ക്ക് എംഎൽഎയായി തുടരാം. പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത ഇടുക്കി ദേവികുളം മണ്ഡലത്തിൽ ക്രിസ്തുമത വിശ്വാസിയായ രാജ ജയിച്ചതിന് എതിരായി എതിർസ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. ഇതിനെതിരെയാണ് രാജ സുപ്രീം കോടതിയെ സമീപിച്ചത്.
ALSO READ: ക്രിസ്തുമതത്തിൽ ജാതിയില്ല; മതം മാറിയവർക്ക് എസ്‍സി എസ്ടി നിയമ ആനുകൂല്യമില്ലെന്ന് ആന്ധ്ര ഹൈക്കോടതി
advertisement
മാട്ടുപ്പെട്ടി കുണ്ടള എസ്റ്റേറ്റിലെ ക്രിസ്തുമത വിശ്വാസികളായ അന്തോണി-എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്ന് സ്ഥാപിക്കുന്ന നിരവധി തെളിവുകൾ കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു എങ്കിലും സുപ്രീം കോടതി അതെല്ലാം തള്ളി.
അധികൃതർ രാജയ്ക്ക് അനുവദിച്ച ജാതിസർട്ടിഫിക്കറ്റിൻ്റെ നിയമസാധുത ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാതെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സുപ്രിംകോടതി ആശ്ചര്യം പ്രകടിപ്പിച്ചു. 1951ലെ രാഷ്ട്രപതിയുടെ ഉത്തരവിന്റെ ആനുകൂല്യം രാജയുടെ അച്ഛന്റെ മാതാപിതാക്കൾക്ക് ലഭിക്കില്ലെന്ന എതിർഭാഗത്തിൻ്റെ വാദവും സുപ്രിംകോടതി ചോദ്യം ചെയ്തു.
1951ലെ ഉത്തരവ് അനുസരിച്ച് രാജയുടെ പിതാവിന്റെ മാതാപിതാക്കൾ 'സ്ഥിരനിവാസികളായി' കണക്കാക്കാൻ സാധിക്കില്ലെന്ന് ആയിരുന്നു ഡി കുമാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ നരേന്ദർഹൂഡയുടെ വാദം. ആ ഉത്തരവിലെ 'സ്ഥിരനിവാസി' എന്ന പ്രയോഗത്തെ വ്യാഖാനിക്കുന്ന കോടതിയുടെ മുൻഉത്തരവുകൾ ഹാജരാക്കാൻ ജസ്റ്റിസ് ഓഖ നിർദേശിച്ചു. കൃത്യമായ വ്യാഖാനമുള്ള വിധിന്യായങ്ങൾ ലഭ്യമല്ലെന്നും സമാനമായ വിഷയത്തിലുള്ള മറ്റ് വിധിന്യായങ്ങൾ ഉപയോഗിച്ച് വാദങ്ങൾ സ്ഥാപിക്കാൻ അനുവദിക്കണമെന്നും നരേന്ദർഹൂഡ അപേക്ഷിച്ചു.
ജ്ഞാനസ്നാനം സ്വീകരിച്ച് ക്രിസ്ത്യാനിയായ വ്യക്തിക്ക് പട്ടികജാതി സംവരണത്തിന് അർഹത ഇല്ല എന്ന ഹൈക്കോടതി വിധി തന്നെ സുപ്രീം കോടതിയിലും ആവർത്തിക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പ് ഒഴിവായി കിട്ടിയ ആശ്വാസത്തിലാണ് എൽഡിഎഫ്.