സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകൻ ശങ്കറിനും അപകടത്തിൽ ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കാലുകൾക്ക് ഗുരുതര പരിക്കേറ്റ ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
Also Read-KSRTC Volvo accident: മരണസംഖ്യ 13 ആയി; ഇനിയും ഉയര്‍ന്നേക്കുമെന്ന് സൂചന
പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനായുള്ള സെറ്റിന്‍റെ ജോലികൾ പുരോഗമിക്കുന്നതിനിടെ ക്രെയിനിൽ കെട്ടിയിരുന്ന ലൈറ്റുകള്‍ ചരിഞ്ഞു വീഴുകയായിരുന്നു. ക്രെയിനിന്റെ അടിയിൽപെട്ട മൂന്നു പേരും തൽക്ഷണം മരിച്ചു. അപകടസമയത്ത് കമൽഹാസനും സെറ്റിലുണ്ടായിരുന്നു.
advertisement