TRENDING:

Mann Ki Baat | 'പരിഷ്ക്കരണങ്ങൾ കർഷകർക്ക് പുതിയ സാധ്യത തുറന്നു'; കർഷക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി

Last Updated:

കഷ്ടപ്പെടുന്ന കർഷകരുടെ ക്ഷേമം മുൻ നിർത്തിയാണ് പരിഷ്കരണങ്ങൾ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി; രാജ്യതലസ്ഥാനത്ത് കർഷക സമരം ശക്തമാകുന്നതിനിടെ കർഷക നിയമത്തെ ന്യായീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. കാർഷിക രംഗത്തെ പരിഷ്കരണങ്ങൾ കർഷകർക്ക് മുന്നിൽ പുതിയ സാധ്യതകൾ തുറന്നിട്ടിരിക്കുകയാണെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
advertisement

കഷ്ടപ്പെടുന്ന കർഷകരുടെ ക്ഷേമം മുൻ നിർത്തിയാണ് പരിഷ്കരണങ്ങൾ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കർഷകർക്ക് മുന്നിലുള്ള വിലങ്ങുതടികൾ നീക്കം ചെയ്യാർ സഹായിക്കുന്നതാണ് പുതിയ നിയമങ്ങളെന്നും മോദി ഓർമ്മിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ കർഷകർ പ്രക്ഷോഭം നടത്തുന്ന വേളയിലാണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇന്ത്യയിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുതിയ മാനങ്ങൾ ചേർക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കാർഷിക പരിഷ്കാരങ്ങൾ ഇപ്പോൾ നമ്മുടെ കർഷകർക്ക് പുതിയ സാധ്യതകൾ തുറന്നിട്ടുണ്ട്. കഠിനാധ്വാനികളായ ഇന്ത്യൻ കർഷകന്റെ ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണ്, ”അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർച്ചയായ നാലാം ദിവസവും ഞായറാഴ്ച കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് കർഷകർ പ്രതിഷേധം തുടർന്നു, സിങ്കു, തിക്രി അതിർത്തി പ്രദേശങ്ങളിൽ തുടരുന്ന സമരക്കാരും കർഷക നേതാക്കളും അവരുടെ ഭാവി നടപടികളെക്കുറിച്ച് ആലോചിച്ചു. അതിനിടെ ഡൽഹിയിലേക്കുള്ള നിരവധി റോഡുകളും പ്രവേശന സ്ഥലങ്ങളും പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. കർഷകർ ബുരാരി മൈതാനത്തേക്ക് മാറണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭ്യർത്ഥിച്ചു. അവർ നിശ്ചിത സ്ഥലത്തേക്ക് മാറിയാലുടൻ അവരുമായി ചർച്ച നടത്താൻ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Mann Ki Baat | 'പരിഷ്ക്കരണങ്ങൾ കർഷകർക്ക് പുതിയ സാധ്യത തുറന്നു'; കർഷക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories