വിമാനത്തിൽ ഇവരോടൊപ്പമുണ്ടായിരുന്ന 241 പേരും മരിച്ചതായാണ് റിപ്പോർട്ടുകൾ.ഇന്നലെയാണ് മൂന്നുദിവസത്തെ അവധിക്ക് ശേഷം തിരിച്ച് യുകെയിലേക്ക് പുറപ്പെട്ടത് കോഴഞ്ചേരി ആശുപത്രിയിൽ നേഴ്സ് ആയ രഞ്ജിത ലീവിൽ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധി അപേക്ഷ നീട്ടി നൽകുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയത്.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക്ക് പോയെന്നും എത്തിയെന്നും ബന്ധുക്കൾ പറയുന്നു. വീട്ടിൽ രണ്ട് മക്കളും അമ്മയുമാണ് ഉള്ളത്. മൂത്തമകൻ പത്താം ക്ലാസിലും ഇളയ മകൾ മൂന്നാം ക്ലാസിലും വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് ഉടൻതന്നെ നടത്താൻ ഇരിക്കുകയായിരുന്നു.
advertisement
രഞ്ജിത ദീർഘകാലം ഒമാനിലെ പ്രവാസിയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്‌സായിരുന്ന സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വർഷം മുമ്പാണ് യു.കെ.യിലേക്ക് കുടിയേറിയിട്ട്.
കൊച്ചിയിൽ നിന്ന് അഹമ്മദാബാദിലേക്കാണ് രഞ്ജിത യാത്ര തിരിച്ചത്. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് ലക്ഷ്യമാക്കി 1.17ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് യാത്ര തിരിച്ച് മിനിറ്റുകൾക്കകം തീഗോളമായി മാറിയത്. വിമാനത്തിൽ ആകെ 242 പേർ ആണ് ഉണ്ടായിരുന്നത്.
മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് യുജി ഹോസ്റ്റൽ മെസ്സിലാണ് വിമാനം ഇടിച്ചിറങ്ങിയതെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. അപകടസമയത്ത് വിദ്യാർത്ഥികൾ ഹോസ്റ്റൽ മെസ്സിൽ ഉണ്ടായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് സ്ഥിരീകരിച്ചു.
ഈ സാഹചര്യത്തിൽ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കും പരിക്കേൽക്കുവാനുള്ള സാധ്യതയും വളരെക്കൂടുതലാണ്. എഫ്‌ഐഎംഎ പങ്കിട്ട ചിത്രങ്ങൾ ഹോസ്റ്റൽ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്ന വിമാനത്തിന്റെ ഒരു ഭാഗം വ്യക്തമായി കാണാം. അപകടത്തിൽ ഏകദേശം 20-30 വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
