TRENDING:

Ahmedabad Plane Crash: എയർ ഇന്ത്യ വിമാനം 242 യാത്രക്കാരുമായി അഹമ്മദാബാദിൽ തകർന്നു വീണു

Last Updated:

അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമാണ് അപകടത്തിൽപെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യാ വിമാനം  (എ ഐ 171) തകർന്നുവീണ് വൻ അപകടം. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് തകർന്നുവീണത്. യാത്രക്കാർ ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 12 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങൾ
അപകടത്തിന്റെ ദൃശ്യങ്ങൾ
advertisement

വിമാനത്താവളത്തിന്റെ സമീപത്തുള്ള ജനവാസ മേഖലയിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച  ഉച്ചയ്ക്ക് 1.17നാണ് ലണ്ടനിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്തത്.  പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം.

എയർ ഇന്ത്യയുടെ ബോയിങ് 787  ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ പിൻവശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിന് തീപിടിച്ചു. പ്രദേശമാകെ പുക നിറയുകയായിരുന്നു. സംഭവസ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളടക്കം എത്തിക്കൊണ്ടിരിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Air India flight AI-171, bound for London’s Gatwick Airport with 242 passengers and 12 crew members on board, crashed shortly after takeoff near Ahmedabad airport on June12, 2025.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash: എയർ ഇന്ത്യ വിമാനം 242 യാത്രക്കാരുമായി അഹമ്മദാബാദിൽ തകർന്നു വീണു
Open in App
Home
Video
Impact Shorts
Web Stories