കര്‍ത്തവ്യ പഥില്‍ എത്തിച്ചേരുന്നത് എങ്ങനെ?
മെട്രോ സര്‍വീസ്: ഡല്‍ഹിയില്‍ ഉടനീളമുള്ള മെട്രോ സ്‌റ്റേഷന്‍ പ്രവേശന കവാടങ്ങളില്‍ റിപ്പബ്ലിക് ദിന പരേഡ് 2-25ലേക്ക് ക്ഷണിക്കപ്പെട്ടവര്‍ അല്ലെങ്കില്‍ ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് സൗജന്യമായി മെട്രോയില്‍ പ്രവേശനം അനുവദിക്കും. ഞായറാഴ്ച രാവിലെ നാല് മണി മുതല്‍ മെട്രോ നഗരത്തിലുടനീളം പ്രവര്‍ത്തനം ആരംഭിക്കും. സാധാരണ ചാര്‍ജിംഗ് നിരക്കില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും മെട്രോ സ്‌റ്റേഷനുകളില്‍ ഉണ്ടായിരിക്കും.
പാര്‍ക്ക് ആന്‍ഡ് റൈഡ് പദ്ധതി: ഈ വര്‍ഷവും പാര്‍ക്ക് ആന്‍ഡ് റൈഡ് പദ്ധതി ഉണ്ടായിരിക്കും. പാലിക പാര്‍ക്കിംഗ്, കൊണാട്ട് പ്ലേസ്, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയ(ഗേറ്റ്-14&15) എന്നിവടങ്ങളില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയുണ്ട്. ഈ സ്ഥലങ്ങളില്‍ നിന്ന് ഡിടിസി ബസുകള്‍ ഷട്ടില്‍ സര്‍വീസുകള്‍ നടത്തും. രാവിലെ ആറ് മണി മുതല്‍ 8.30 വരെയാണ് ഷട്ടില്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുക.
advertisement
കര്‍ത്തവ്യപഥിന്റെ ചുറ്റുപാടും ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റാമ്പുകളെല്ലാം അംഗപരിമിതര്‍ക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യമുണ്ട്. വീല്‍ചെയറുകളുമായി എന്‍സിസി യുവ വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാകും.
ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് കര്‍ത്തവ്യപഥിലേക്ക് ചില സാധനങ്ങള്‍ കൊണ്ടു വരാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവര്‍ക്ക് സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ക്ലോക്ക് റൂമുകള്‍ ലഭ്യമായിരിക്കും. എത്തുന്ന എല്ലാവര്‍ക്കും ടോയ്‌ലറ്റ് സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രവേശന കവാടത്തിന് സമീപത്തായി ഫസ്റ്റ് എയ്ഡ് സ്റ്റേഷനുകളുമുണ്ട്.
പരേഡ് ഘോഷയാത്രയും നിശ്ചലദൃശ്യങ്ങളും
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 സാംസ്‌കാരിക കലാകാരന്മാര്‍ ചേര്‍ന്ന് സംഗീത ഉപകരണങ്ങള്‍ കൊണ്ട് സാരേ ജഹാന്‍ സെ അച്ഛാ ഗീതം ആലപിക്കും. തദ്ദേശീമായി വികസിപ്പിച്ചെടുത്ത സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗാനാലാപനമാണ് നടക്കുക. ഷേണായി, സുന്ദരി, നാദസ്വരം, ബീന്‍, മഷാക് ബീന്‍, രന്‍സിംഹ-രാജസ്ഥാന്‍, പുല്ലാങ്കുഴല്‍, കരാഡി മജലു, മൊഹുരി, ശങ്ക്, തുതാരി, ഡോല്‍, ഗോന്‍ഗ്, നിഷാന്‍, ചങ്ക്, താഷ, സംബല്‍, ചെണ്ട, ഇടയ്ക്ക്, ലെസിം, തവില്‍, ഗുഡും ബാസ, താളം, മൊന്‍ബ എന്നിവയെല്ലാം ഈ സംഗീത ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നു.
90 മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ് പരേഡ് ഘോഷയാത്ര. മാര്‍ച്ചിംഗ് സംഘവും ബാന്‍ഡ് മേളവും ഘോഷയാത്രയില്‍ പങ്കെടുക്കും. 18 മാര്‍ച്ചിംഗ് സംഘങ്ങലും 15 ബാന്‍ഡ് സംഘവും 31 നിശ്ചലദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിലേക്ക് 10,000 പേരെയാണ് പ്രത്യേകമായി ക്ഷണിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള 31 നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ പങ്കെടുക്കും. സ്വര്‍ണം ഭാരത്: പൈതൃകവും വികസനവും എന്നാണ് ഇത്തവണത്തെ നിശ്ചലദൃശ്യങ്ങളുടെ പ്രമേയം.
വീര്‍ ഗീത 4.0
വീര്‍ ഗീത പദ്ധതിയുടെ മൂന്നാമത് എഡിഷന്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വീര സൈനികരുടെ ധീരമായ പ്രവര്‍ത്തികളെയും ത്യാഗങ്ങളെയും കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുകയും പ്രചോദിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 2024 സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ഇത് നടത്തപ്പെ്ടടത്. ഇന്ത്യ ഒട്ടാകെ നടന്ന പരിപാടിയില്‍ 100 സ്‌കൂളുകളില്‍ നിന്നായി ഏകദേശം 1.76 കോടി വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുത്തു. ഇവരെ വീര്‍ ഗീത 4.0യുടെ വിജയികളായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ ജനുവരി 25ന് ഡല്‍ഹിയില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ രക്ഷാമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്ന് ആദരിക്കും. ഞായറാഴ്ച കര്‍ത്തവ്യ പഥില്‍ നടക്കുന്ന പരേഡില്‍ പങ്കെടുക്കാനും ഇവര്‍ക്ക് ക്ഷണമുണ്ട്.