മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ജഗൻ മോഹൻ സർക്കാരിനെതിരെ ടിഡിപി നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അധികാര ദുർവിനിയോഗം നടത്തി മുൻ മുഖ്യ മന്ത്രി ജഗൻ മോഹൻ റെഡ്ഡി ചെയ്ത അഴിമതിയുടെ വിവരങ്ങൾ ഓരോന്നായി ഇപ്പോൾ അവർ തന്നെ പുറത്ത് കൊണ്ടുവരികയാണ്. മുൻ സർക്കാനിന്റെ അഴിതിക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് ഇപ്പോഴത്തെ എൻ.ഡി.എ സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് ജഗൻ മോഹൻ സർക്കാർ നടത്തിയ അഴിമതികളെക്കുറിച്ച് അന്വേഷിക്കാൻ നിലവിലെ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ ദിവസം കഴിയുമ്പൊഴും പുതിയ പുതിയ ക്രമക്കേടുകൾ പുറത്തു വരികയാണ്.
advertisement
മുൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഒഫീസിലെ ജീവനക്കാർക്ക് കഴിക്കാനായി മുട്ടപഫ്സ് വാങ്ങിക്കാനായി മാത്രം ചെലവഴിച്ചത് 3.62 കോടി രൂപയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ വിവരങ്ങൾ. അതായത് ഒരു വർഷം മുട്ടപഫ്സ് തിന്നാനായി മാത്രം ചെലവഴിച്ചത് 72 ലക്ഷം രൂപ. ഒരു ദിവസം മാത്രം മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫുകളെല്ലാം കൂടി കഴിച്ചത് 993 മുട്ട പഫ്സുകൾ. ഇങ്ങനെ 5 വർഷം കൊണ്ട് 18 ലക്ഷം മുട്ട പഫ്സുകൾ ജഗൻ മോഹന്റെ ഓഫീസിലെ ജീവനക്കാർ കഴിച്ച് റെക്കോഡിട്ടെന്നും പുതിയ സർക്കാർ പറയുന്നു.
മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫുകൾ 5 വർഷം കൊണ്ട് കഴിച്ച മുട്ട പഫ്സിന്റെ എണ്ണവും അതിന് ചെലവായ തുകയും അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ.പൊതു ജനങ്ങളുടെ പണം ഇത്തരത്തിൽ ചിലവഴിച്ചതിന് വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും മുൻ സർക്കാരിനെതിരെ ഉയരുന്നുണ്ട്. ഇത് മാത്രമല്ല കഴിഞ്ഞ അഞ്ച് വർഷവും തൻ്റെ ആഢംബര പൂർണമായ ജീവിതത്തിന് വേണ്ടി ജഗൻ മോഹൻ സർക്കാർ ഫണ്ട് ഉപയോഗിച്ചതായും പറയുന്നു. സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതിനും കൊട്ടാര സമാനമായ വീടുകൾ നിർമ്മിക്കുന്നതിനും അവധിക്കാല യാത്രകൾക്കും ചെറു സ്വകാര്യ യാത്രകൾക്കും വിമാനങ്ങളും, ഹെലിക്കോപ്റ്ററുകളും മറ്റും ഉപയോഗിക്കാനും സർക്കരിൽ നിന്ന് കോടികൾ ചെലവഴിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
മുട്ട പഫ്സിനെപ്പറ്റിയുള്ള റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ വിവാദങ്ങൾക്കാണ് ആന്ധ്രാ പ്രദേശിൽ തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തിൽ ജഗൻ മോഹനും അദ്ദേഹത്തിന്റെ പാർട്ടിക്കും എതിരെ നിരവധി ട്രോളുകളാണ് സമൂഹ മാധ്യമത്തിൽ നിറഞ്ഞിരിക്കുന്നത്.