TRENDING:

തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ്! ജഗന്‍ സര്‍ക്കാരിനെതിരേ ചന്ദ്രബാബു നായിഡുവിന്റെ ആരോപണം

Last Updated:

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന കോടിക്കണക്കിന് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പ്രസാദമാണ് ലഡു.
advertisement

'തിരുപ്പതി ലഡുപോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടാണ് തയ്യാറാക്കിയത്. ലഡു തയ്യാറാക്കുന്നതിന് നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്,' നായിഡു ആരോപിച്ചു. നായിഡുവിന്റെ ആരോപണം വലിയ വിവാദത്തിന് തിരികൊളുത്തി. അമരാവതിയില്‍ എന്‍ഡിഎ നിയമസഭാ കക്ഷിയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.

ലഡു തയ്യാറാക്കാന്‍ ഇപ്പോള്‍ ശുദ്ധമായ നെയ്യ് ആണ് ഉപയോഗിക്കുന്നതെന്നും ക്ഷേത്രം മുഴുവന്‍ അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാർട്ടി(വൈഎസ്ആര്‍സിപി) സര്‍ക്കാരിന് ഭക്തരുടെ മതവികാരം മാനിക്കാന്‍ കഴിഞ്ഞില്ലെന്ന് ചന്ദ്രബാബു നായിഡുവിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ആന്ധ്രാ ഐടി മന്ത്രി നാരാ ലോകേഷ് പറഞ്ഞു.

advertisement

'തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. ജഗന്‍ ഭരണകൂടം തിരുപ്പതി പ്രസാദത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാത്ത ജഗനെയും വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും ഓര്‍ത്ത് ലജ്ജ തോന്നു,' നാരാ ലോകേഷ് എക്‌സില്‍ കുറിച്ചു.

ചന്ദ്രബാബു നായിഡുവിന്റെ ആരോപണങ്ങള്‍ക്കെതിരേ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാർട്ടി രംഗത്തെത്തി. രാഷ്ട്രീയ നേട്ടത്തിനായി നായിഡു എത്രവേണമെങ്കിലും തരംതാഴുമെന്ന് അവര്‍ പ്രതികരിച്ചു.സപരിശുദ്ധമായ തിരുമല ക്ഷേത്രത്തിന്റെ പവിത്രതയ്ക്കും കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ വിശ്വാസത്തിനും മുഖ്യമന്ത്രി കോട്ടം വരുത്തിയിരിക്കുകയാണെന്ന് വൈഎസ്ആര്‍സിപിയുടെ രാജ്യസഭാ എംപി വൈവി സുബ്ബ റെഡ്ഡി പറഞ്ഞു.

advertisement

'തിരുപ്പതി പ്രസാദത്തെക്കുറിച്ചുള്ള നായിഡുവിന്റെ പരാമര്‍ശങ്ങള്‍ ഹീനമാണ്. മനുഷ്യനായി ജനിച്ച ആരും ഇത്തരം വാക്കുകള്‍ പറയുകയോ ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്യുന്നില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഏത് തലത്തിലേക്കും ഇറങ്ങാന്‍ മടിക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഭക്തരുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ തിരുപ്പതി പ്രസാദത്തിന്റെ കാര്യത്തില്‍ ആ ദൈവത്തെ സാക്ഷിയാക്കി ഞാനും എന്റെ കുടുംബവും സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാണ്. നായിഡുവും കുടുംബത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാണോ,' തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന റെഡ്ഡി ചോദിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുപ്പതി ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്ന ലഡുവിന്റെ നിലവാരം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നത് ഇതാദ്യമല്ല. ടിഡിപി മുമ്പും ലഡുവിന്റെ ഗുണനിലവാരം സംബന്ധിച്ച് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ലഡുവിന് വേണ്ടി നെയ്യ് നിര്‍മിക്കുന്ന ചീസിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ടിടിഡിയില്‍ മുമ്പ് നടപടിക്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, അടുത്തിടെ പുതിയ സെന്‍സറി പെര്‍സെപ്ഷന്‍ ലാബോറട്ടറി ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അവിടെ ഗുണനിലവാര പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ്! ജഗന്‍ സര്‍ക്കാരിനെതിരേ ചന്ദ്രബാബു നായിഡുവിന്റെ ആരോപണം
Open in App
Home
Video
Impact Shorts
Web Stories