ജിപിഎസ് ലോക്കേഷൻ കിട്ടിയ സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് കർണാടക റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സിഗ്നൽ കിട്ടിയ സ്ഥലത്ത് പരിശോധന നടത്തിയെന്നും എന്നാല്‍ കണ്ടെത്താനായില്ലെന്നും ഇനി പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സംശയം തോന്നിയ മൂന്ന് സ്ഥലങ്ങളിലെ മണ്ണ് 98 ശതമാനം നീക്കം ചെയ്‌തെന്നും ഇതിൽ ലോറിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ലെന്നും കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടർന്ന് തൊട്ടടുത്ത പുഴയിൽ ചെറുദ്വീപ് പോലെ മൺകൂന രൂപപ്പെട്ടിട്ടുണ്ട്. ലോറി ഇതിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.അതേസമയം സംഭവ സ്ഥലത്ത് പ്രതികൂല കാലാവസ്ഥയാണുള്ളത്. കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.
advertisement
Also read-കർണാടക മണ്ണിടിച്ചിൽ; അർജുനെ കണ്ടെത്താനായില്ല; കനത്ത മഴയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു
ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. ഷിരൂരിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ട്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.
