"രാംലല്ലയെ ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായി. പ്രാര്‍ത്ഥനയ്ക്ക് ശേഷം മനസ്സിന് വല്ലാത്തൊരു സമാധാനം തോന്നി. വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത അനുഭൂതിയാണിത്," അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഇരു മുഖ്യമന്ത്രിമാരുടെയും ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തിരുന്നു.
"കുടുംബത്തോടൊപ്പം അയോധ്യയിലെത്താന്‍ കഴിഞ്ഞു. രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും സാധിച്ചു. ഭഗവന്ത് ജിയും അദ്ദേഹത്തിന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു," എന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
"ശ്രീരാമ ദര്‍ശനം നടത്താന്‍ സാധിച്ചു. രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും കഴിഞ്ഞു. എല്ലാവരെയും ശ്രീരാമന്‍ അനുഗ്രഹിക്കട്ടെ. ജയ്ശ്രീറാം,'' എന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
advertisement
അതേസമയം വിവിധ മതവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും എല്ലാ ആഘോഷങ്ങളും ഒത്തൊരുമയോടെ കൊണ്ടാടപ്പെടുന്നുവെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍ പറഞ്ഞു.
"രാജ്യത്തെ സഹോദര്യവും സമാധാനവും എന്നും നിലനില്‍ക്കണമെന്ന് പ്രാര്‍ത്ഥിച്ചു," ഭഗവന്ത് സിംഗ് മന്‍ പറഞ്ഞു.
ഇരുവരെയും ക്ഷേത്ര ട്രസ്റ്റ് ജനറര്‍ സെക്രട്ടറി ചമ്പത് റായ് ആണ് സ്വീകരിച്ചത്. കൂടാതെ മുഖ്യമന്ത്രിമാര്‍ക്ക് ഉച്ചഭക്ഷണം ഒരുക്കുകയും ചെയ്തിരുന്നു.
അതേസമയം, ജനുവരി 22ന് നടന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ട ചടങ്ങില്‍ അരവിന്ദ് കെജ്രിവാളിനും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ കുടുംബത്തോടൊപ്പം താന്‍ പിന്നീടൊരിക്കല്‍ ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്തര്‍പ്രദേശിലെ എംഎല്‍എമാര്‍ രാമക്ഷേത്ര ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദര്‍ശനത്തിനെത്തിയത്. പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയിലെ എംഎല്‍എമാര്‍ ഈ ദര്‍ശനത്തില്‍ നിന്ന് വിട്ടുനിന്നു.
ജനുവരി 22നാണ് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ട നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു പ്രാണപ്രതിഷ്ട ചടങ്ങുകള്‍ നടന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജനുവരി 23 മുതലാണ് ക്ഷേത്രം ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നുകൊടുത്തത്. ഇതിനോടകം ലക്ഷക്കണക്കിന് ഭക്തരാണ് രാമക്ഷേത്രം സന്ദര്‍ശിച്ചത്.
Summary: Arvind Kejriwal along with his family and Punjab Chief Minister visited Ayodhya
