TRENDING:

'BJP എന്നെ ഭീകരവാദിയെന്ന് വിളിക്കുന്നത് സങ്കടകരമാണ്': അരവിന്ദ് കെജ്രിവാൾ

Last Updated:

ബിജെപി എം.പി പർവേഷ് വർമ ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചതായി കഴിഞ്ഞദിവസം മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഭീകരവാദിയെന്ന് ബി ജെ പി തന്നെ വിളിക്കുന്നത് സങ്കടകരമാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ജനങ്ങളെ സഹായിക്കുന്നതിൽ താൻ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നും പക്ഷേ തന്നെ ഭീകരവാദിയെന്നാണ് വിളിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു.
advertisement

ബിജെപി എം.പി പർവേഷ് വർമ ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചതായി കഴിഞ്ഞദിവസം മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെതിരെ ആയിരുന്നു കെജ്രിവാളിന്‍റെ പ്രതികരണം. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ താൻ പ്രവർത്തിക്കുകയാണെന്ന് ആയിരുന്നു ഇതിന് അദ്ദേഹത്തിന്‍റെ മറുപടി.

'ഡൽഹിയിലെ ജനങ്ങൾക്കു വേണ്ടി എല്ലാ നൽകി. രാഷ്ട്രീയത്തിൽ വന്നതിനു ശേഷം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുന്നതിനു വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ, ഇതിനു മറുപടിയായി ബി ജെ പി ഇന്നെന്നെ ഭീകരവാദിയെന്നാണ് വിളിക്കുന്നത്. ഇത് വളരെ സങ്കടകരമാണ്' - ട്വിറ്ററിൽ കെജ്രിവാൾ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
'BJP എന്നെ ഭീകരവാദിയെന്ന് വിളിക്കുന്നത് സങ്കടകരമാണ്': അരവിന്ദ് കെജ്രിവാൾ
Open in App
Home
Video
Impact Shorts
Web Stories