അന്തിമ തീരുമാനത്തിൽ എത്തിയതിനെ തുടർന്ന്, അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഒപ്പം നിൽക്കുന്ന ചിത്രം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. രാജസ്ഥാന്‍റെ ഐക്യ നിറങ്ങൾ എന്നായിരുന്നു ചിത്രത്തിന് രാഹുൽ അടിക്കുറിപ്പ് നൽകിയത്. തുടർന്ന് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.
ഇത് മൂന്നാം തവണയാണ് രാജസ്ഥാൻ മുഖ്യമന്ത്രി കസേരയിലേക്ക് അശോക് ഗെലോട്ട് എത്തുന്നത്. അതുകൊണ്ട് തന്നെ ദീർഘകാലം പാർട്ടിയിലും ഭരണത്തിലും സുപ്രധാന പദവികൾ വഹിച്ചതിന്‍റെ പരിചയവുമായാണ് ഗെലോട്ട് ഒരിക്കൽ കൂടി മുഖ്യമന്ത്രിയാകുന്നത്. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായിരുന്നു.
അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയാകും
വിവാദ ആചാരങ്ങളായ മഡെ സ്നാനയും എഡെ സ്നാനയും നിരോധിച്ചു
യുവാവായ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്നാണ് എം.എൽ.എമാരിൽ ഭൂരിഭാഗവും ആഗ്രഹിച്ചത്. ഇതിനിടയിൽ എഐസിസി നിരീക്ഷകനായി എത്തിയ കെ.സി വേണുഗോപാൽ ഇരുവരോടും ചർച്ച നടത്തി. എന്നാൽ വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയ്യാറായില്ല. എം.എൽ.എമാരുമായും വേണുഗോപാൽ ചർച്ച നടത്തിയിരുന്നു. ഇതിനുശേഷം ഹൈക്കമാൻഡിന് അദ്ദേഹം റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ച് ഹൈക്കമാൻഡ് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനമായത്.
