അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയാകും
Last Updated:
ന്യൂഡൽഹി: തർക്കത്തിനൊടുവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടിനെ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം അൽപ്പ സമയത്തിനകം ഉണ്ടാകും. അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഒപ്പം നിൽക്കുന്ന ചിത്രം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാജസ്ഥാന്റെ ഐക്യ നിറങ്ങൾ എന്നാണു ചിത്രത്തിന് രാഹുൽ അടിക്കുറിപ്പ് നൽകിയത്. എം എൽ എ മാരുടെ യോഗത്തിൽ സച്ചിൻ പൈലറ്റ് തന്നെ അശോക് ഗെലോട്ടിന്റെ പേര് നിർദേശിക്കും എന്നാണു സൂചന. രാജസ്ഥാന്റെ മുഖ്യമന്ത്രി കസേരയിലേക്ക് അശോക് ഗെലോട്ട് വരുന്നത് മൂന്നാംതവണയാണ്. ദീർഘകാലം പാർട്ടിയിലും ഭരണത്തിലും സുപ്രധാന പദവികൾ വഹിച്ചതിന്റെ പരിചയവുമായാണ് ഗെലോട്ട് ഒരിക്കൽ കൂടി മുഖ്യമന്ത്രിയാകുന്നത്.
The united colours of Rajasthan! pic.twitter.com/D1mjKaaBsa
— Rahul Gandhi (@RahulGandhi) 14 December 2018
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായിരുന്നു. എം.എൽ.എമാരിൽ ഭൂരിഭാഗവും യുവാവായ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിച്ചത്. ഇതിനിടയിൽ എഐസിസി നിരീക്ഷകനായി എത്തിയ കെ.സി വേണുഗോപാൽ ഇരുവരോടും ചർച്ച നടത്തി. എന്നാൽ വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയ്യാറായില്ല. എം.എൽ.എമാരുമായും വേണുഗോപാൽ ചർച്ച നടത്തിയിരുന്നു. ഇതിനുശേഷം ഹൈക്കമാൻഡിന് അദ്ദേഹം റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ച് ഹൈക്കമാൻഡ് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനമായത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2018 3:39 PM IST


