തൂക്കിനോക്കി തുക നിശ്ചയിക്കുന്ന മനുഷ്യത്വരഹിത നടപടി അവസാനിപ്പിക്കുക, വിദേശത്ത് ജോലിക്കിടെ മരിക്കുന്ന പ്രവാസികളുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നൽകുക, ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന് മാർഗരേഖ പുറപ്പെടുവിക്കുക എന്നിവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.
കേരളത്തിലേക്ക് 60 കിലോ തൂക്കമുള്ള ഒരാളുടെ മൃതദേഹം കൊണ്ടുവരാൻ ചുരുങ്ങിയത് ഒന്നര ലക്ഷം രുപയോളം വരും. നിലവിൽ പച്ചക്കറികൾക്കും മറ്റ് പാർസൽ വസ്തുക്കൾക്കും ഒപ്പമാണ് ശവപ്പെട്ടിയും കയറ്റുന്നത്. ഒരു കിലോ പച്ചക്കറി കൊണ്ടുപോകുന്നതിന്റെ രണ്ടിരട്ടി മൃതദേഹം കിലോയ്ക്ക കൊണ്ടുപോകാൻ വേണമെന്ന് അഷ്റഫ് പറയുന്നു.
advertisement
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ 9-ന്
പതിനെട്ട് വർഷത്തിനിടെ 38 രാജ്യങ്ങളിലെ 4700 പേരുടെ മൃതദേഹങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് സുരക്ഷിതമായി അഷ്റഫ് നാട്ടിലെത്തിച്ചത്. ആദ്യമൊക്കെ മാസത്തില്‍ ഒന്നോ രണ്ടോ മൃതദേഹങ്ങളായിരുന്നു നാട്ടിലെത്തിച്ചിരുന്നത് എന്നാൽ ഇപ്പോള്‍ മാസംതോറും 45 മുതല്‍ 55 വരെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കുന്നുണ്ട് അഷ്റഫ്. പരേതര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഷ്റഫ് താമരശേരിക്ക് അടുത്തിടെ പ്രവാസി ഭാരതീയ പുരസ്കാരവും ലഭിച്ചിരുന്നു.