TRENDING:

നിയമസഭാ തിരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടിൽ ഏപ്രിൽ 23ന്; പുതുച്ചേരിയിലും അസമിലും 9ന്‌; ബംഗാളിൽ രണ്ട് ഘട്ടം

Last Updated:

ബംഗാളിൽ ഏപ്രിൽ 23, 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക

advertisement
കേരളത്തോടൊപ്പം തമിഴ്നാട്, ആസാം പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിലും ആസാം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിൽ ഏപ്രിൽ 23-നും പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായും വോട്ടെടുപ്പ് നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
News18
News18
advertisement

  • കേരളത്തിൽ പരസ്യ പ്രചാരണത്തിന് പരമാവധി 24 ദിവസം ലഭിക്കും.
  • ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാർച്ച് 16 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം.
  • പത്രിക നൽകുന്നതിനുള്ള അവസാന തീയതി മാർച്ച് 23.
  • സൂക്ഷ്മ പരിശോധന മാർച്ച് 24.
  • പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26.
  • പരസ്യ പ്രചാരണത്തിനുള്ള അവസാന തീയതി ഏപ്രിൽ 7.
  • അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-ന്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ​​ജോഷി, സുഖ്ബീർ സിംഗ് സന്ധു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

advertisement

പശ്ചിമ ബംഗാളിലെ പൂർണ്ണമായ വോട്ടർ പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കോടതി ഉത്തരവുകൾ പ്രകാരം അഡ്ജുഡിക്കേഷൻ ലിസ്റ്റിൽ വരുന്ന പേരുകൾ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. നിലവിൽ പശ്ചിമ ബംഗാളിൽ 6 കോടി 44 ലക്ഷം വോട്ടർമാരാണുള്ളത്. ഓരോ ബൂത്തിലും 700 മുതൽ 850 വരെ വോട്ടർമാർ ഉണ്ടാകുമെന്നും നൂറ് ശതമാനം വെബ്കാസ്റ്റിംഗ് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മെയ് 7-നാണ് അവസാനിക്കുന്നത്.

advertisement

തമിഴ്നാട്ടിൽ ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള ദീർഘകാല വൈര്യം തിരഞ്ഞെടുപ്പിൽ നിഴലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം നടൻ വിജയിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ദ്രാവിഡ രാഷ്ട്രീയ ക്രമത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആസാമിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ്. അവിടെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തെയാണ് ബിജെപി നേരിടുന്നത്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
നിയമസഭാ തിരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടിൽ ഏപ്രിൽ 23ന്; പുതുച്ചേരിയിലും അസമിലും 9ന്‌; ബംഗാളിൽ രണ്ട് ഘട്ടം
Open in App
Home
Video
Impact Shorts
Web Stories