TRENDING:

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്

Last Updated:

കേരളത്തിൽ 2.7 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1.31 കോടി പുരുഷ വോട്ടർമാരും 1.38 കോടി വനിതാ വോട്ടർമാരുമാണുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിലെ 140 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു ഘട്ടമായി ഏപ്രിൽ 9 ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ​​ജോഷി, സുഖ്ബീർ സിംഗ് സന്ധു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
News18
News18
advertisement

  • കേരളത്തിൽ പരസ്യ പ്രചാരണത്തിന് പരമാവധി 24 ദിവസം ലഭിക്കും.
  • ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാർച്ച് 16 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം.
  • പത്രിക നൽകുന്നതിനുള്ള അവസാന തീയതി മാർച്ച് 23.
  • സൂക്ഷ്മ പരിശോധന മാർച്ച് 24.
  • പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26.
  • പരസ്യ പ്രചാരണത്തിനുള്ള അവസാന തീയതി ഏപ്രിൽ 7.
  • അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-ന്.

സംസ്ഥാനത്ത് 14 പട്ടിക ജാതി സംവരണ സീറ്റുകളും 2 പട്ടികവർഗ സീറ്റുകളുമടക്കം 140 സീറ്റുകളാണ് ഉള്ളത്. ഏറ്റവും കൂടുതൽ (16)മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് (3)വയനാട്ടിലും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തിൽ 2.7 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1.31 കോടി പുരുഷ വോട്ടർമാരും 1.38 കോടി വനിതാ വോട്ടർമാരുമാണുള്ളത്. ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിൽ 124 ജനറൽ മണ്ഡലങ്ങളും, 14 എസ് സി സംവരണ മണ്ഡലങ്ങളും 2 എസ് ടി സംവരണ മണ്ഡലങ്ങളുമാണ്. 790 മാതൃകാ പോളിംഗ് ബൂത്തുകളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം സൌകര്യം ഒരുക്കും.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്
Open in App
Home
Video
Impact Shorts
Web Stories