അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിടത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി മുന്നിട്ട് നിൽക്കുന്നു. തെലങ്കാനയിൽ കോൺഗ്രസ് കേവലഭൂരിപക്ഷം ഉറപ്പാക്കി. വോട്ടെണ്ണൽ രാവിലെ 8 മണിക്ക് തുടങ്ങി. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലെ ജനവിധിയാണ് ഇന്ന് അറിയാനാകുക. മിസോറാമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റി. വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചനകൾ വന്നുതുടങ്ങി. മധ്യപ്രദേശിൽ 230 സീറ്റുകളിലെയും രാജസ്ഥാനിൽ 199 സീറ്റുകളിലെയും ഛത്തീസ്ഗഡിൽ 90 സീറ്റുകളിലേയും തെലങ്കാനയിലെ 119 സീറ്റുകളിലെയും ഫലമാണ് ഇന്ന് അറിയാനാകുക. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസും മധ്യപ്രദേശിൽ ബിജെപിയും തെലങ്കാനയിൽ ബിആർഎസും ഭരണത്തുടർച്ച ലക്ഷ്യമിടുന്നു. എന്നാൽ തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിനാണ് ഏക്സിറ്റ് പോളുകൾ മൂൻതൂക്കം നൽകിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും മേൽക്കൈ പ്രവചിച്ചത്