ന്യൂസ് 18 മാധ്യമപ്രവർത്തകരായ അമിതാഭ് സിൻഹ, ബ്രിജേഷ് കുമാർ എന്നിവർക്ക് നൽകിയ എക്സ്ക്ലുസിവ് സംഭാഷണത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ 20 വർഷം കൊണ്ട് താനുണ്ടാക്കിയെടുത്ത പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചവരോട് തനിക്ക് സഹതാപമുണ്ടെന്നും മോദി പറഞ്ഞു.
'പ്രതിച്ഛായ നിർമിക്കാൻ ചില ആളുകൾ വളരെ തിരക്കിലാണ്. എന്നാൽ, അവർ 20 വർഷം കൊണ്ട് ഞാൻ വളർത്തിയെടുത്ത എന്‍റെ പ്രതിച്ഛായ തകർക്കാനാണ് ശ്രമിക്കുന്നത്, അത് പരാജയപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ എനിക്ക് സഹതാപമുണ്ട്' -മോദി പറഞ്ഞു. കഴിഞ്ഞയിടെ പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവറിൽ 'വിഭജനത്തിന്‍റെ തലവൻ' എന്നായിരുന്നു മോദിയെ വിശേഷിപ്പിച്ചത്.
advertisement
തെരഞ്ഞെടുപ്പിൽ മോദി പരാജയപ്പെടും, കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് രാഹുൽ ഗാന്ധി
ടൈമിന്‍റെ അന്താരാഷ്ട്ര എഡിഷനിലെ കവർ സ്റ്റോറി ഇത്തവണ ചർച്ച ചെയ്തത് ഈ വിഷയമായിരുന്നു. "ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇനിയുള്ള ഒരു അഞ്ചുവർഷം കൂടി മോദി സർക്കാരിനെ താങ്ങുമോ" - എന്നതായിരുന്നു. അതേസമയം, ബിഹാറിലെ ഒരു റാലിയിൽ സംസാരിക്കുന്നതിടയിൽ താൻ ഇന്ത്യയെ വിഭജിച്ചത് ലംബമായിട്ടാണോ സമാന്തരമായിട്ടാണോ എന്ന് അറിയണമെന്നും മോദി പറഞ്ഞിരുന്നു.