തെരഞ്ഞെടുപ്പിൽ മോദി പരാജയപ്പെടും, കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് രാഹുൽ ഗാന്ധി
Last Updated:
എത്ര സീറ്റു കിട്ടുമെന്ന് തനിക്ക് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി ന്യൂസ് 18നോട് പറഞ്ഞു. പ്രധാനമന്ത്രി ആകണോയെന്ന് ജനം തീരുമാനിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എത്ര സീറ്റു കിട്ടുമെന്ന് തനിക്ക് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരം ലഭിച്ചാൽ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ കർഷകരുടെ അഭിപ്രായം തേടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർഷകർ വായ്പ അടച്ചില്ലെങ്കിൽ ജയിലിൽ അടയ്ക്കില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
നോട്ട് അസാധുവാക്കൽ, ജി.എസ്.ടി എന്നീ വിഷയങ്ങളിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുക മാത്രമാണ് മോദി സർക്കാർ ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 15, 2019 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തെരഞ്ഞെടുപ്പിൽ മോദി പരാജയപ്പെടും, കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് രാഹുൽ ഗാന്ധി