TRENDING:

അണിയറയിൽ ഒരുങ്ങുന്നത് പ്രധാന നേതാക്കളുടെ ആത്മകഥകളും ജീവചരിത്രങ്ങളും; 2022 ദേശീയരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകളുടേതാകുമോ?

Last Updated:

കോൺഗ്രസുമായുള്ള ഇടച്ചിലിന്റെ കാര്യ കാരണങ്ങൾ ഗുലാം നബി ആസാദ് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പുസ്തകം മുതൽ പ്രമുഖ നേതാക്കളായ ജോർജ് ഫെര്ണാണ്ടസിന്റെയും രാം വിലാസ് പസ്വാന്റെയും ജീവചരിത്രംവരെയുണ്ട് അണിയറയിലൊരുങ്ങുന്ന പുസ്തകങ്ങളിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദേശീയരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകളും അനുഭവാഖ്യാനങ്ങളുമുൾക്കൊള്ളുന്ന പുസ്തകങ്ങളുടേത് കൂടിയാകും പുതുവർഷം 2022. കോൺഗ്രസുമായുള്ള ഇടച്ചിലിന്റെ കാര്യ കാരണങ്ങൾ ഗുലാം നബി ആസാദ് (Ghulam Nabi Azad) വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പുസ്തകം മുതൽ പ്രമുഖ നേതാക്കളായ ജോർജ് ഫെര്ണാണ്ടസിന്റെയും (George Fernandes) രാം വിലാസ് പസ്വാന്റെയും (Ram Vilas Paswan)  ജീവചരിത്രംവരെയുണ്ട് അണിയറയിലൊരുങ്ങുന്ന പുസ്തകങ്ങളിൽ. നോട്ടസാധുവാക്കലടക്കമുള്ള നിർണ്ണായക വിഷയങ്ങളിൽ പ്രധാനമന്ത്രിമാർ തീരുമാനമെടുത്തതെങ്ങനെയെന്നതിന്റെ ഉള്ളറകൾ തിരയുന്ന പുസ്തകവും മികച്ച വായനാനുഭവമാകുമെന്നാണ് പ്രതീക്ഷ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഗുലാം നബി ആസാദിന്റെ ആത്മകഥ

ഗാന്ധി കുടുംബത്തിന്റെ പഴയ വിശ്വസ്തൻ കലാപനായകനായതിന്റെ അണിയറക്കഥകളുണ്ടാകുമോ പുതു വർഷം പുറത്തിറങ്ങുന്ന ഗുലാം നബി ആസാദിന്റെ പുസ്തകത്തിൽ? കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയ 23 അംഗ സംഘത്തിലെ കരുത്തനായ ആസാദിന്റെ പുസ്തകത്തിലെന്തെന്ന സസ്പെൻസ് നിലനിർത്തുമ്പോഴും  ഉള്ളടക്കം ദേശീയ രാഷ്ട്രീയത്തിൽ കൊടുങ്കാറ്റുയർത്തുമെന്ന പ്രതീക്ഷയിലാണ് പ്രസാധകരായ രൂപ. ഇപ്പോഴും 24 കാരറ്റ് കോൺഗ്രസുകാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആസാദിന്റെ രാഷ്ട്രീയ ജീവിതാനുഭവങ്ങൾക്ക് അച്ചടിമഷി പുരളുമ്പോൾ നാലുപതിറ്റാണ്ടത്തെ ദേശീയരാഷ്ട്രീയ മുഹൂർത്തങ്ങളും അനാവൃതമാകുമെന്നുറപ്പ്.

advertisement

അംബേദ്‌ക്കറിന്റെ ജീവചരിത്രവുമായി തരൂർ

എഴുത്തുകാരനും പാർലമെന്റ് അംഗവുമായ ശശി തരൂർ ഭരണഘടന ശില്പിയായ ബി ആർ അംബേദ്കറുടെ ജീവചരിത്രമാണ് വായനക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. പുസ്തകത്തിന്റെ പേര് അംബേദ്കർ: എ ലൈഫ്. വളരെയേറെ ആദരിക്കപ്പെടുകയും എന്നാൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത നേതാവിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുകയാണ് തരൂർ.

പുസ്തക തിരക്കിൽ ഹർദീപ് സിംഗ് പുരി

തിരക്കുകൾക്കിടയിലും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും പുതിയ പുസ്തകത്തിനായി സമയം മാറ്റിവെച്ചിട്ടുണ്ട്. ഡൽഹി സർവകലാശാലയുടെ നൂറു വർഷത്തെ ചരിത്രം പറയുന്ന പുസ്തകം എഡിറ്റ് ചെയ്യുന്നത് ഹർദീപ് പുരിയാണ്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ അവരുടെ ഓർമ്മക്കുറിപ്പുകളും  കാഴ്ചപ്പാടുകളും പുസ്തകത്തിൽ പങ്കുവെക്കുന്നു.

advertisement

നഗരജീവിതത്തെ പകർത്താൻ വരുൺ ഗാന്ധി

പിലിഭിത് എം പി വരുൺ ഗാന്ധിയും പുസ്തകമെഴുത്തിന്റെ തിരക്കിലാണ്. 2018 ൽ പുറത്തിറങ്ങിയ റൂറൽ മാനിഫെസ്റ്റോ എന്ന പുസ്തകം  ഗ്രാമീണ ജീവിതത്തിന്റെ വിവിധ വശങ്ങളുമാണ് തുറന്ന് പറഞ്ഞതെങ്കിൽ വരുൺ ഇത്തവണ ശ്രദ്ധക്ഷണിക്കുന്നത് ഇന്ത്യയുടെ നഗരജീവിതത്തിലേക്കാണ്. ആരോഗ്യം, വിദ്യാഭ്യാസം, വെള്ളം, ശുചിത്വം തുടങ്ങി എല്ലാ കോണുകളിലൂടെയും  ഇന്ത്യയുടെ നഗര ജീവിതത്തെ അടയാൾപ്പെടുത്താനാണ് പുതിയ പുസ്തകത്തിലൂടെ വരുൺ ഗാന്ധിയുടെ ശ്രമം.

ജോർജ് ഫെർണാണ്ടസ്, രാംവിലാസ് പസ്വാൻ...

രാജ്യത്തെ സ്തംഭിപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, അടിയന്തരാവസ്ഥയിലെ ഏകാധിപത്യത്തിനെതിരെ ഡൈനാമിറ്റ് കൈയിലെടുത്ത തീവ്രസോഷ്യലിസ്റ്റ്, തുടങ്ങിയ വിശേഷങ്ങങ്ങൾക്ക് അർഹനായ ജോർജ് ഫെർണാണ്ടസിനെ കുറിച്ചുള്ള പുസ്തകമാണ് 'ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് ജോർജ്ജ് ഫെർണാണ്ടസ്.. ജാമിയ മിലിയ സർവകലാശാലയിലെ പ്രൊഫസർ രാഹുൽ രാമഗുണ്ടമാണ് രചിയിതാവ്. പെൻഗ്വിൻ പ്രസിദ്ധീകരിച്ച പുസ്തകം  ഇന്ത്യയിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ തുടക്കകാലം  മുതൽ 1970 കളുടെ അവസാനത്തിൽ ജനതാ പാർട്ടിയുടെ പിരിച്ചുവിടൽ വരെയുള്ള നാളുകൾ  രേഖപ്പെടുത്തുന്നു.

advertisement

അടുത്തിടെ അന്തരിച്ച മറ്റൊരു സോഷ്യലിസ്റ്റ് നേതാവായ രാം വിലാസ് പസ്വാന്റെ ജീവചരിത്രവും പുതുവർഷത്തിൽ വായനക്കാരിലേക്ക് എത്തുകയാണ്. ബിഹാറിലെ ഖഗാരിയ എന്ന കുഗ്രാമത്തിൽ നിന്ന് ലുട്ടിയൻസ് ഡൽഹിയിലേക്കുള്ള രാംവിലാസ് പസ്വാന്റെ ഉയർച്ചയുടെ കഥ പറയുന്നു ഈ പുസ്തകം. ദ ഹിന്ദു ദിനപത്രത്തിൽ മാധ്യമപ്രവർത്തകയായ ശോഭന കെ നായർ എഴുതിയ പുസ്തകത്തിന്റെ പ്രസാധകർ റോളി ബുക്‌സാണ്

ഇന്ദിര മുതൽ നോട്ട് അസാധുവാക്കൽ വരെ

പ്രധാനമന്ത്രിമാർ എടുത്ത ചില സുപ്രധാന തീരുമാനങ്ങളുടെ ഉൾക്കഥകളിലേക്ക് വെളിച്ചം വീശുന്നു മുതിർന്ന മാധ്യമ പ്രവർത്തക നീരജ ചൗധരിയുടെ പുതിയ പുസ്തകം. 1977-ൽ അധികാരത്തിൽ വന്ന ജനതാ സർക്കാരിനെ താഴെയിറക്കി 1980 ൽ അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയതന്ത്രം, ഷാ ബാനോ കേസ് രാജീവ് ഗാന്ധി കൈകാര്യം ചെയ്തത രീതി, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള വിപി സിംഗിന്റെ തീരുമാനം, ബാബറി പള്ളി സംരക്ഷിക്കുന്നതിൽ പി വി നരസിംഹ റാവുവിന്റെ വീഴ്ച്ച, ആണവ പരീക്ഷണവുമായി  മുന്നോട്ട് പോകാനുള്ള എ ബി വാജ്പേയിയുടെ തീരുമാനം, മൻമോഹൻ സിംഗിന്റെ ഭരണ കാലത്തെ ഇന്ത്യ യു എസ് ആണവകരാർ, ഒന്നാം മോദി സർക്കാരിന്റെ കാലത്തെ നോട്ട് നിരോധനം തുടങ്ങി ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നു പുസ്തകം. കഴിഞ്ഞ 20 വർഷത്തെ ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഏറ്റവും സ്ഫോടനാത്മകമായ പുസ്തകം എന്നാണ് പ്രസാധകരായ രൂപ വിശേഷിപ്പിക്കുന്നത്.

advertisement

ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിച്ച 50 വ്യക്തിത്വങ്ങളെ കുറിച്ചുള്ള റഷീദ് കിദ്വായിയുടെ പുസ്തകവും  പ്രകാശനത്തിന് ഒരുങ്ങുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
അണിയറയിൽ ഒരുങ്ങുന്നത് പ്രധാന നേതാക്കളുടെ ആത്മകഥകളും ജീവചരിത്രങ്ങളും; 2022 ദേശീയരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകളുടേതാകുമോ?
Open in App
Home
Video
Impact Shorts
Web Stories