ബിജെപി നേതാക്കളടക്കം ആയിരക്കണക്കിന് പേര്‍ യുപിയിലും ഹരിയാനയിലും വോട്ടര്‍മാരാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാജ്യം ഉറ്റുനോക്കിയ വാര്‍ത്താസമ്മേളനത്തില്‍ ബി ഗോപാലകൃഷ്ണന്‍ ഓഗസ്റ്റ് 22ന് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വീഡിയോയും രാഹുല്‍ കാണിച്ചത്. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ഇതും വായിക്കുക: ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ കവർന്നെന്ന് രാഹുൽ ഗാന്ധി; മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
advertisement
'ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ വ്യാപകമായി വോട്ട് ചേര്‍ക്കും. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിച്ച മണ്ഡലങ്ങളില്‍ ജമ്മുകശ്മീരില്‍നിന്ന് ആള്‍ക്കാരെ കൊണ്ടുവന്ന് ഒരുവര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും', എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നത്. തൃശ്ശൂരില്‍ സുരേഷ്‌ഗോപി വിജയിച്ചത് കള്ളവോട്ടിലൂടെയാണെന്നും മണ്ഡലത്തിന് പുറത്തുനിന്ന് ആളുകളെ എത്തിച്ച് വ്യാജവിലാസത്തില്‍ അവരുടെ വോട്ട് ചേര്‍ത്തെന്നും ആരോപണമുയര്‍ന്ന വേളയിലായിരുന്നു ഗോപാലകൃഷ്ണന്റെ ഈ പ്രതികരണം.
Summary: Rahul Gandhi, the Congress leader and Leader of the Opposition in the Lok Sabha, screened a video of BJP leader B. Gopalakrishnan alongside his allegation of 'vote theft' in Haryana. The video, featuring B. Gopalakrishnan, the Vice President of the BJP's Kerala unit, speaking to the media previously, was shown by Rahul Gandhi during the press conference where he alleged that around 25 lakh votes were "looted" in Haryana.
