ബി ജെ ഡി തലവൻ നവീൻ പട്നായിക്കുമായുള്ള അസ്വാരസ്യത്തെ തുടർന്നാണ് ബൈജയന്ത് ജയ് ബിജു ജനതാ ദൾ വിട്ടത്. ഒഡിഷ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിടാൻ കഴിയുന്ന ഏതു പാർട്ടിയുമായും കൈ കോർക്കാൻ തയ്യാറാണെന്ന് ബൈജയന്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ബി ജെ പിയിൽ ചേർന്നത്.
പതിനൊന്നുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
ബി ജെ ഡിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്തു തന്നെ ബി ജെ പിയോട് പാണ്ഡയ്ക്ക് താൽപര്യമുള്ളതായി വ്യക്തമാക്കിയിരുന്നു. പഞ്ചായത്തി രാജ് തെരഞ്ഞെടുപ്പിന്‍റെ സമയത്ത് സ്വന്തം മണ്ഡലത്തിൽ പോലും ബി ജെ ഡിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ട അദ്ദേഹം പ്രതിപക്ഷ സ്ഥാനാർഥികളെ സഹായിച്ചു എന്ന് ആ സമയത്ത് ആരോപണവും ഉയർന്നിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 04, 2019 6:52 PM IST