പതിനൊന്നുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് അറസ്റ്റില്‍
Last Updated:
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി യുനൈസിനെയാണ് ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്
കൊച്ചി: എറണാകുളം എലൂരില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന് അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി യുനൈസിനെയാണ് ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു.
ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തായത്. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വര്‍ഷങ്ങളായി ഏലൂരിലെ മദ്രസയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയാണ് പ്രതി. യുനൈസിനെ കളമശ്ശേരി മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 04, 2019 6:24 PM IST