TRENDING:

വിവാദ ആചാരങ്ങളായ മഡെ സ്നാനയും എഡെ സ്നാനയും നിരോധിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിവാദ ആചാരങ്ങളായ മഡെ സ്‌നാനയും എഡെ സ്‌നാനയും നിരോധിച്ചു. പര്യായ പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥയാണ് ഇക്കാര്യം അറിയിച്ചത്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ചടങ്ങാണ് മഡെ സ്‌നാന. പ്രസാദം നിവേദിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്നതാണ് എഡെ സ്‌നാന.
advertisement

ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചമ്പശഷ്ഠി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു മഡെ സ്‌നാനയും എഡെ സ്‌നാനയും നടത്തിവന്നിരുന്നത്. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉപക്ഷേത്രമായ കുക്കെ സുബ്രഹ്മണ്യ ഗുഡിയിലായിരുന്നു ഇവ നടപ്പാക്കിവന്നിരുന്നത്. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേഷ തീര്‍ഥ 2016ല്‍ മഡെ സ്‌നാന നിര്‍ത്തലാക്കുകയും എഡെ സ്‌നാന കൊണ്ടുവരികയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുന്നത്. ഇത്തവണത്തെ ചമ്പശഷ്ഠി എഡെ സ്‌നാനയില്ലാതെ തന്നെ വ്യാഴാഴ്ച നടത്തിയതായി വിദ്യാധീശ തീര്‍ഥ അറിയിച്ചു.

advertisement

വിഷയത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് അനാചാരങ്ങള്‍ നിര്‍ത്തലാക്കുന്നതെന്ന് വിദ്യാധീശ തീര്‍ഥ പറഞ്ഞു. പേജാവര്‍ മഠാധിപതിയുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനത്തിന് അന്തിമ രൂപമായതെന്നും അദ്ദേഹം വ്യക്തമാക്കി.

തീരുമാനം സ്വാഗതം ചെയ്ത പേജാവര്‍ മഠാധിപതി വിവാദമായ ആചാരങ്ങളല്ല പൂജ നടക്കുകയാണ് പ്രധാനമെന്ന് പ്രതികരിച്ചു. നേരത്തെ ഇത്തരം അനാചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ക്ഷേത്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാദ ആചാരങ്ങളായ മഡെ സ്നാനയും എഡെ സ്നാനയും നിരോധിച്ചു