നടി രശ്മിക മന്ദാന ബെലന്തൂർ തടാകത്തിൽ ഇറങ്ങിയത് എന്തിന്?
Last Updated:
ബംഗളൂരുവിലെ ഏറ്റവും വലിയ തടാകമാണ് ബെലന്തൂർ. ഏറ്റവും മലിനമായതും. വികസനത്തിൽ മുന്നില്‍ എങ്കിലും മലിനമായ ജലസ്രോതസ്സുകൾ ബംഗളൂരുവിനെ പിറകോട്ടടിക്കുകയാണ്. അടുത്തിടെ തടാകത്തിന് തീ പിടിച്ചിരുന്നു. അത്രത്തോളം മാലിന്യമാണ് ഈ തടാകത്തിൽ എത്തുന്നത്. മാലിന്യം കുമിഞ്ഞ് കൂടിയിട്ടും തടാകത്തിന്റെ പുനരുജ്ജീവനത്തിനായി കാര്യമായ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. തടാകത്തിനു തീപിടിക്കുന്നതും പത പൊങ്ങി സോപ്പുകുമിളകൾ പോലെ തടാകം ഉയരുന്നതും ഇവിടെ പതിവാണ്. അത്ര മലിനമായ ആ തടാകത്തിലിറങ്ങി ജലമലിനീകരണത്തെക്കുറിച്ചു ബോധവൽക്കരിക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങായിരിക്കുന്നത്.

ഗീതാഗോവിന്ദം എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ തെന്നിന്ത്യൻ നടി രശ്മിക മന്ദാനയാണ് തടാകത്തിൽ ഇറങ്ങി ഫോട്ടോ ഷൂട്ട് നടത്തിയത്. സൻമതി ഡി. പ്രസാദ് ആണ് സംവിധായകൻ. മലിനീകരണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അതിന്റെ അവസ്ഥ ഇത്ര ഭീകരമാണെന്ന് തടാകം സന്ദർശിച്ചപ്പോഴാണ് മനസ്സിലാക്കാനായതെന്ന് രശ്മിക ട്വീറ്റ് ചെയ്തു. ബെലന്തൂരിനെ തെളിനീർ തടാകമാക്കാനുള്ള ശ്രമം നടത്തണമെന്നും അവർ അഭ്യർത്ഥിച്ചു.

advertisement
നഗരത്തില്‍ ഏറ്റവും മലിനീകരിക്കപ്പെട്ട തടാകമായി മാറിയിരിക്കുകയാണു ബെലന്തൂര്‍. വര്‍ഷങ്ങളായി പരാതി ഉയര്‍ന്നിട്ടും ഇനിയും ഇതിനു നിയന്ത്രണമേര്‍പ്പെടുത്താനായിട്ടില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെത്തുടര്‍ന്നു വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സുകള്‍ക്കും മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇതു പൂര്‍ണമായും നടപ്പാകാത്തതും വിഷപ്പത വീണ്ടും ഉയരാന്‍ കാരണമാകുന്നുണ്ട്. മഴ ശക്തമാകുമ്പോള്‍ തടാകത്തില്‍നിന്ന് മാലിന്യം കൂടുതല്‍ ദൂരം വ്യാപിക്കുമെന്നതാണ് നിലവിലുള്ള ഭീഷണി.
This was a photoshoot regarding awareness for the water pollution by this wonderful team
Creative Director : @sanmathidprasad
Photography : @zeroin.in
Styling : @vogue_pill
Make up : @monicaprakash ❤️
(1/2 ) pic.twitter.com/B0P5uiKmGc
— Rashmika Mandanna (@iamRashmika) December 13, 2018
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2018 2:59 PM IST


