രാജധാനി എക്‌സ്പ്രസിനെയും മറ്റ് ട്രെയിനുകളെയും അപേക്ഷിച്ച് ലോകോത്തര നിലവാരത്തിലാണ് വന്ദേ ഭാരത് സ്ലീപര്‍ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുഖ സൗകര്യങ്ങളോടെ യാത്രക്കാര്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കാനുള്ള സംവിധാനവും ട്രെയിനില്‍ഉറപ്പുവരുത്തിയിട്ടുണ്ട്. ശരാശരി വേഗതയില്‍ രാജധാനി എക്‌സ്പ്രസിനെക്കാള്‍ മുന്നിലാണ് വന്ദേഭാരത് സ്ലീപര്‍ ട്രെയിന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നിരവധി കോച്ചുകളാണ് സ്ലീപര്‍ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 എ.സി ത്രീ ടയര്‍ കോച്ചുകളും(611 ബെര്‍ത്ത്), നാല് എ.സി ടു ടയര്‍ കോച്ചുകളും (188 ബെര്‍ത്ത്), ഒരു ഫസ്റ്റ്ക്ലാസ് എ.സി കോച്ചും(24 ബെര്‍ത്ത്) ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ലോകോത്തര നിലവാരത്തിലുള്ള നൂതന സൗകര്യങ്ങളാണ് സ്ലീപര്‍ ട്രെയിനിന്റെ സവിശേഷതകളിലൊന്ന്. ജിഎഫ്ആര്‍പി പാനലുകള്‍, സെന്‍സര്‍ ബേസ്ഡ് ഇന്റീരിയര്‍, ഓട്ടോമാറ്റിക് വാതിലുകള്‍, ശൗചാലയങ്ങള്‍, ലഗേജുകള്‍ സൂക്ഷിക്കാനുള്ള വിശാലമായ മുറികള്‍, എന്നിവയും വന്ദേഭാരത് സ്ലീപര്‍ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
advertisement