TRENDING:

ബീഹാർ തിരഞ്ഞെടുപ്പിലേക്ക് 33 ദിവസം; പോളിങ് 11 മണിക്കൂർ; മൂന്നാം ഘട്ടം നിരീക്ഷണത്തിലുള്ളവർക്ക്

Last Updated:

നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. കോവി‍ഡ് പ്രോട്ടോക്കോൾ പാലിച്ചാകും തിരഞ്ഞെടുപ്പ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് തീയതികളിലായി മൂന്ന് ഘട്ടമായി നടക്കും. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. കോവി‍ഡ് പ്രോട്ടോക്കോൾ പാലിച്ചാകും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
advertisement

കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം. നക്സൽ ബാധിത മേഖലകളിൽ ഈ അധികസമയം അനുവദിക്കില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

Also Read: Agriculture Bill| നിക്ഷിപ്ത താൽപ്പര്യക്കാർ ബില്ലുകളെക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

നിരീക്ഷണത്തിൽ കഴിയുന്ന വോട്ട‍ർമാർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവും. അവസാന ദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ട‍ർമാരുടെ പോളിം​ഗ്.

advertisement

Also Read: SP Balasubrahmanyam Passes Away | പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു; വിടവാങ്ങിയത് തെന്നിന്ത്യയിലെ ഇതിഹാസ ഗായകൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ബീഹാറിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 243 അംഗ ബീഹാര്‍ നിയമസഭയുടെ കാലാവധി ഒക്ടോബര്‍ 29 നാണ് അവസാനിക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് നടക്കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ബീഹാറില്‍ നടക്കുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
ബീഹാർ തിരഞ്ഞെടുപ്പിലേക്ക് 33 ദിവസം; പോളിങ് 11 മണിക്കൂർ; മൂന്നാം ഘട്ടം നിരീക്ഷണത്തിലുള്ളവർക്ക്
Open in App
Home
Video
Impact Shorts
Web Stories