ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് അതിന്റെ ഏറ്റവും നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന്, അവസാനിച്ചതോടെ, സംസ്ഥാനത്തെ നീണ്ടതും ചൂടുപിടിച്ചതുമായ പ്രചാരണം അവസാനിക്കുകയും ആകാംഷയ്ക്ക് വഴിമാറുകയും ചെയ്തു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലായി വോട്ടർമാർ ദിവസം മുഴുവൻ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. റാലികൾ, മൂർച്ചയേറിയ രാഷ്ട്രീയ സന്ദേശങ്ങൾ, പല പ്രദേശങ്ങളിലും ഉയർന്ന പോളിങ് എന്നിവ കണ്ട ഒരു കടുത്ത പോരാട്ടത്തിനാണ് ഇതോടെ തിരശ്ശീല വീണത്. ബിഹാർ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് സമാപിച്ചു. ഇനി ശ്രദ്ധ എക്‌സിറ്റ് പോളുകളിലേക്ക് മാറും. കടുത്ത മത്സരം നടന്ന ഈ തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ മാനസികാവസ്ഥയുടെ ആദ്യ സൂചന എക്‌സിറ്റ് പോളുകൾ നൽകും. ബിഹാർ എക്‌സിറ്റ് പോൾ 2025 ഫലങ്ങൾ News18-ൽ തത്സമയം അറിയാം. ഓരോ മിനിറ്റിലെയും അപ്‌ഡേറ്റുകൾ, സീറ്റ് പ്രവചനങ്ങൾ, വോട്ട് ഷെയർ ട്രെൻഡുകൾ എന്നിവ അറിയാം.
തുടർന്ന് വായിക്കാം