TRENDING:

Karnataka Budget: 2 കോടിയില്‍ താഴെയുള്ള സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം; സിദ്ധരാമയ്യയുടെ ബജറ്റില്‍ പ്രീണനമെന്ന് ബിജെപി

Last Updated:

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സാധനസേവനങ്ങളുടെ സംഭരണത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള വിതരണക്കാര്‍ക്ക് സംവരണം നല്‍കുമെന്നും അദ്ദേഹം ബജറ്റില്‍ പ്രഖ്യാപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ (Siddaramaiah) അവതരിപ്പിച്ച ബജറ്റില്‍ മുസ്ലിം സമുദായത്തിന് പ്രഖ്യാപിച്ച സംവരണത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഈ നയത്തെ എതിര്‍ത്ത ബിജെപി പ്രീണന നയമാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് ആരോപിച്ചു.
സിദ്ധരാമയ്യ
സിദ്ധരാമയ്യ
advertisement

4.09 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ച സിദ്ധരാമയ്യ കര്‍ണാടക പൊതു സംഭരണ സുതാര്യത നിയമത്തിലെ (Transparency in Public Procurement Act) വ്യവസ്ഥകള്‍ പ്രകാരം 2 കോടി രൂപയില്‍ താഴെയുള്ള സര്‍ക്കാര്‍ കരാറുകളില്‍ കാറ്റഗറി 2ബിയില്‍ ഉള്‍പ്പെടുന്ന മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സാധനസേവനങ്ങളുടെ സംഭരണത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള വിതരണക്കാര്‍ക്ക് സംവരണം നല്‍കുമെന്നും അദ്ദേഹം ബജറ്റില്‍ പ്രഖ്യാപിച്ചു.

മുമ്പ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ സമുദായത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന സംവരണത്തിന് പുറമെയാണിത്. കഴിഞ്ഞവര്‍ഷം നടന്ന ഒരു യോഗത്തില്‍ മുസ്ലിം നിയമസഭാംഗങ്ങള്‍ തങ്ങളുടെ സമുദായത്തിലെ കരാറുകാര്‍ക്ക് ആനുകൂല്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കിയിരുന്നു. അതിനെത്തുടര്‍ന്നാണ് മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തി 2ബി വിഭാഗം കൂട്ടിച്ചേര്‍ത്തത്.

advertisement

'കര്‍ണാടക പൊതു സംഭരണ സുതാര്യത നിയമത്തിലെ (Transparency in Public Procurement Act) വ്യവസ്ഥകള്‍ പ്രകാരം പട്ടികജാതി-പട്ടികവര്‍ഗ, കാറ്റഗറി-1, കാറ്റഗറി-IIA, കാറ്റഗറി-IIB കരാറുകാര്‍ക്ക് ജോലികളില്‍ നല്‍കുന്ന സംവരണം 2 കോടി രൂപയായി വര്‍ദ്ധിപ്പിക്കും. മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ നിന്നുള്ള വിതരണക്കാര്‍ക്ക് ഒരു കോടി രൂപ വരെ സംവരണം നല്‍കും,'' ബജറ്റ് പ്രസംഗത്തിനിടെ സിദ്ധരാമയ്യ പറഞ്ഞു.

സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദുവിരുദ്ധമാണെന്നതിന് ഇതിലും കൂടുതല്‍ തെളിവ് വേണോയെന്ന് ബിജെപി നേതാവും നിയമസഭാംഗവുമായ വി സുനില്‍കുമാര്‍ ചോദിച്ചു. കഴിഞ്ഞ കുറച്ചുകാലമായി സിദ്ധരാമയ്യ സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കിവരികയാണെന്നും അദ്ദേഹം ആരോപിച്ചു. 'സാമ്പത്തിക വിദഗ്ധന്റെ' ഭിന്നിപ്പിച്ചു ഭരിക്കുന്ന നയമാണിതെന്നും അദ്ദേഹം സിദ്ധരാമയ്യയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, സിദ്ധരാമയ്യ അവതരിപ്പിച്ചത് ഹലാല്‍ ബജറ്റാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. മുസ്ലിങ്ങളെ പ്രീണിപ്പിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു. മുസ്ലിങ്ങളുടെ വിവാഹത്തിന് 50,000 രൂപവരെ ധനസഹായം നല്‍കുമെന്ന് ബജറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കോ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കോ യാതൊരു ആനൂകൂല്യവും പ്രഖ്യാപിച്ചിട്ടില്ലെന്നും ബിജെപി നേതൃത്വം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
Karnataka Budget: 2 കോടിയില്‍ താഴെയുള്ള സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം; സിദ്ധരാമയ്യയുടെ ബജറ്റില്‍ പ്രീണനമെന്ന് ബിജെപി
Open in App
Home
Video
Impact Shorts
Web Stories