ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കായുള്ള നടപടികള്‍ക്ക് തുടക്കമായത്. ഹുസുറാബാദ് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ഘടകത്തിന്റെ കോര്‍ കമ്മിറ്റി അംഗം എ പി ജിതേന്ദര്‍ റെഡ്ഡിക്ക് മിഷൻ 19 സംബന്ധിച്ച ചുമതല കൈമാറി. തെരഞ്ഞെടുപ്പ് തന്ത്രം നടപ്പാക്കുന്നതിന് മുമ്പ് ഒരു സര്‍വേയും പാര്‍ട്ടി ആസൂത്രണം ചെയ്യുന്നുണ്ട്.
പട്ടികജാതി വോട്ടുകള്‍ നിര്‍ണായകമാണെന്ന് പ്രസ്താവിച്ച സഞ്ജയ് താന്‍ കരിംനഗര്‍ ലോക്സഭാ സീറ്റില്‍ വിജയിച്ചതെങ്ങനെയെന്ന് അനുസ്മരിക്കുകയും ആ വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്ക് വര്‍ധിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. വോട്ടര്‍മാരുടെ വികാരം മനസിലാക്കാനും അത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാനുമായി ഏകോപന സമിതി ഓരോ മണ്ഡലത്തിനും ഒരു ദിവസം വീതം നീക്കിവെയ്ക്കാനും യോഗത്തില്‍ തീരുമാനമായി. അടുത്ത മൂന്ന് മാസത്തേക്കുള്ള കര്‍മ്മ പദ്ധതിയും സമിതി തയ്യാറാക്കും.
advertisement
കൂടാതെ, സംസ്ഥാന സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പാര്‍ട്ടിയുടെ സന്ദേശം മുന്നോട്ട് കൊണ്ടുപോകാന്‍ ബൂത്ത്, വില്ലേജ്, മണ്ഡലം തുടങ്ങി വിവിധ തലങ്ങളില്‍ പാര്‍ട്ടി സമിതികൾ രൂപീകരിക്കും. അതേസമയം, 2023ലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ ബിജെപിയില്‍ എത്തിക്കുന്നതിനായി തെലങ്കാന ഘടകം ഒരു സമിതി രൂപീകരിച്ചതായി പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ചുക്കൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംയുക്ത ആന്ധ്രാപ്രദേശിലെ മുന്‍ എംപിയും ബിജെപി മുന്‍ പ്രസിഡന്റുമായ നല്ലു ഇന്ദ്രസേന റെഡ്ഡിയാണ് ജോയിനിംഗ് ആന്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ സമിതിയുടെ അധ്യക്ഷന്‍. തെലങ്കാന മുന്‍ നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍ സ്വാമി ഗൗഡ്, മുന്‍ മന്ത്രിമാരായ എ ചന്ദ്രശേഖര്‍, ഡി രവീന്ദ്ര നായിക്, മുന്‍ എംഎല്‍സി എന്‍ രാമചന്ദ്ര റാവു, മുന്‍ എംഎല്‍എ രാജേശ്വര റാവു, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മഹിളാ മോര്‍ച്ച അധ്യക്ഷ ബന്ദാരി രാധിക എന്നിവര്‍ ഇതില്‍ അംഗങ്ങളായിരിക്കും.