TRENDING:

മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൻ തോതില്‍ കൃത്രിമം നടന്നുവെന്ന് രാഹുല്‍ ഗാന്ധി; മറുപടിയുമായി ബിജെപി

Last Updated:

രാജ്യത്തിന്റെ സംവിധാനങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള വിഡ്ഢിത്തങ്ങളിലേക്ക് രാഹുല്‍ ഗാന്ധി കൊണ്ടുപോകുകയാണെന്ന് ബിജെപി വക്താവ് തുഹിന്‍ സിന്‍ഹ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2024ല്‍ മഹാരാഷ്ട്രയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വൻ തോതിലുള്ള കൃത്രിമത്വം നടന്നതായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി ആരോപിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനുള്ള രൂപരേഖയാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
advertisement

ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസില്‍ അദ്ദേഹമെഴുതിയ ഒരു ലേഖനത്തിലെ പരാമര്‍ശങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്. ബിജെപിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നത് ഉപയോഗപ്പെടുത്തുന്ന ഒരു വ്യവസ്ഥാപിത രീതിയാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അഞ്ച് ഘട്ടങ്ങളുള്ള ഒരു പ്രക്രിയയാണ് ബിജെപി പിന്തുടര്‍ന്നതെന്ന് രാഹുല്‍ ഗാന്ധി തന്റെ ലേഖനത്തില്‍ ആരോപിച്ചു.

ഘട്ടം 1: തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതിനുള്ള സമിതിയെ സ്വാധീനിക്കുക

ഘട്ടം 2: വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുക

advertisement

ഘട്ടം 3 : വോട്ടര്‍മാരുടെ എണ്ണം പെരുപ്പിച്ച് കാണിക്കുക

ഘട്ടം 4: ബിജെപിക്ക് വിജയിക്കേണ്ട സ്ഥലത്ത് കൃത്യമായി വ്യാജ വോട്ടിംഗ് ലക്ഷ്യമിടുക

ഘട്ടം: തെളിവുകള്‍ ഒളിപ്പിക്കുക

"മഹാരാഷ്ട്രയില്‍ ബിജെപി ഇത്രയധികം നിരാശരായത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കുന്നത് ഒത്തുകളി പോലെയാണ്. വഞ്ചന നടത്തുന്നവര്‍ ഇതില്‍ വിജയിക്കേച്ചാം. എന്നാല്‍, അത് സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും പൊതുജനവിശ്വാസം നശിപ്പിക്കുകയും ചെയ്യുന്നു," രാഹുല്‍ ഗാന്ധി ആരോപിച്ചു.

മഹാരാഷ്ട്രയില്‍ സംഭവിച്ചത് മറ്റിടങ്ങളിലും ആവര്‍ത്തിച്ചേക്കുമെന്ന് ആദ്ദേഹം മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയിലെ ഒത്തുകളി അടുത്തതായി തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലും സംഭവിക്കും. പിന്നീട് ബിജെപി തോല്‍ക്കാന്‍ സാധ്യതയുള്ളയിടത്തെല്ലാം സംഭവിക്കും. ഒത്തുകളി തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തിനും വിഷം പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

advertisement

തിരിച്ചടിച്ച് ബിജെപി

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ദേശീയതലത്തിൽ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ഈ അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്കിടയില്‍ സംശയത്തിന്റെയും ഭിന്നതയുടെയും വിത്തുകള്‍ വിതയ്ക്കാന്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ശ്രമിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി.

"കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ അത് തെലങ്കാനയിലായാലും കര്‍ണാടകയിലായാലും ഇതേ സംവിധാനം ന്യായവും നീതിയുക്തവുമാണെന്ന് വാഴ്ത്തും. എന്നാല്‍ അവര്‍ തോല്‍ക്കുമ്പോള്‍ ഹരിയാന മുതല്‍ മഹാരാഷ്ട്ര വരെ പരാതികളും ഗൂഢാലോചന സിദ്ധാന്തകളും ആരോപിക്കും," അദ്ദേഹം പറഞ്ഞു.

advertisement

രാജ്യത്തിന്റെ സംവിധാനങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള വിഡ്ഢിത്തങ്ങളിലേക്ക് രാഹുല്‍ ഗാന്ധി കൊണ്ടുപോകുകയാണെന്ന് ബിജെപി വക്താവ് തുഹിന്‍ സിന്‍ഹ പറഞ്ഞു. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിനോടകം തന്നെ വിശദമായി അഭിസംബോധന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ അവകാശവാദങ്ങള്‍ പൊതുവിശ്വാസം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് പശ്ചിമ മഹാരാഷ്ട്രയിലെ ബിജെപി ഐടി സെല്ലിന്റെ ഉപാധ്യക്ഷനായ വെങ്കിടേഷ് ബംഗ് പറഞ്ഞു. "ഇന്ത്യന്‍ എക്‌സ്പ്രസില്‍ മഹാരാഷ്ട്രയിലെ ഒത്തുകളി എന്ന തലക്കെട്ടോടെ നിങ്ങള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനം തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, മറിച്ച് ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കാനുള്ള ബോധപൂര്‍വവും അപകടം പിടിച്ചതുമായ ശ്രമമാണ്," ബംഗ് പറഞ്ഞു.

advertisement

"തലക്കെട്ടുകള്‍ക്കായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തരുത്. നാടകം നിറുത്തുക. ജനവധിയെ മാനിക്കുക. ജനങ്ങളെ സേവിക്കുക," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചിയും രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ വിമര്‍ശിച്ചു. "ഇതിനര്‍ത്ഥം അദ്ദേഹം ഇതിനോടകം തന്നെ തോല്‍വി സമ്മതിച്ചുവെന്നതാണ്. തോല്‍ക്കുമെന്ന് ഭയപ്പെടുന്ന ആളുകള്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പറയാറുണ്ട്," മാഞ്ചി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൻ തോതില്‍ കൃത്രിമം നടന്നുവെന്ന് രാഹുല്‍ ഗാന്ധി; മറുപടിയുമായി ബിജെപി
Open in App
Home
Video
Impact Shorts
Web Stories