എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇടത്തരം വലുപ്പമുള്ള ഇരട്ട എഞ്ചിനുകളോട് കൂടിയ വൈറ്റ് ബോഡി ജെറ്റ് വിമാനമാണിത്. ഇന്ധനക്ഷമതയ്ക്കും സുഖപ്രദമായ യാത്രാ അനുഭവത്തിലും ഇലക്ട്രോണിക് ഡിമ്മിംഗ് ഉള്ള വലിയ ജനാലകള്‍ക്കും നൂതന ഡിസൈന്‍ സവിശേഷതയ്ക്കും പേരുകേട്ട ഈ വിമാനം 2009 ഡിസംബര്‍ 15നാണ് ആദ്യമായി പറന്നത്.
ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ ഏകദേശം 50 ശതമാനവും കാര്‍ബണ്‍ ഫൈബര്‍-റൈന്‍ഫോഴ്‌സ് പോളിമര്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് വിമാനത്തിന്റെ ഭാരം കുറഞ്ഞിരിക്കാനും ഇന്ധനക്ഷമതയുള്ളതുമാക്കുന്നു. റാക്ക് ചെയ്ത വിംഗ്ടിപ്‌സും മൃദുവായ നോസ് കോണ്ടൂര്‍സുമാണ് ഇതിനുള്ളത്. ഇത് വായു സഞ്ചാരം ഉറപ്പുവരുത്തുന്നു.
advertisement
അമേരിക്കന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വേസ്, ജപ്പാന്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേസ്, എയര്‍ ഇന്ത്യ, യുണൈറ്റഡ് എയര്‍ലൈന്‍സ്, എത്യോപ്യന്‍ എയര്‍ലൈന്‍സ് എന്നിവയെല്ലാം ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.
ബോയിംഗിന്റെ 787-9, 787-10 വിമാനങ്ങളെ അപേക്ഷിച്ച് 787-8 വിമാനം സാധാരണയായി ബിസിനസ്, ഇക്കോണമി ക്ലാസുകളിലായി 242 യാത്രക്കാര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 787-9 വിമാനത്തില്‍ 296, 787-10 വിമാനത്തില്‍ ഏകദേശം 318 സീറ്റുകളും ഉണ്ട്. 13530 കിലോമീറ്റര്‍ ദൂരം പറക്കാനുള്ള ശേഷി 787-8 വിമാനത്തിനുണ്ട്.
യാത്രക്കാരുടെ സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ 787-8 മികച്ച നിലവാരം പുലര്‍ത്തുന്നു. കുറഞ്ഞ കാബിന്‍ ഉയരം, ഉയര്‍ന്ന ഈര്‍പ്പനില, മെച്ചപ്പെട്ട വായു ഗുണനിലവാരം എന്നിവ നിലനിര്‍ത്തുന്നു. ഇത് യാത്രക്കാരുടെ ക്ഷീണവും അസ്വസ്ഥതയും കുറയ്ക്കാന്‍ സഹായിക്കുന്നു.
വാണിജ്യ വിമാനങ്ങളില്‍ വെച്ച് ഏറ്റവും വലിയ ജനാലകളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. മെച്ചപ്പെട്ട കാഴ്ചയും കുറഞ്ഞ തിളക്കവും ഉറപ്പുവരുത്താന്‍ ഇലക്ട്രോണിക്‌സ് ഡിമ്മിംഗ് രീതി അവലംബിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രകൃതിദത്ത പ്രകാശ പാറ്റേണുകള്‍ ക്രമീകരിക്കുന്ന വിധത്തില്‍ ലൈറ്റിംഗും കൊടുത്തിട്ടുണ്ട്. ഇത് യാത്രക്കാരെ വ്യത്യസ്ത സമയ മേഖലകളുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്നു. ജെറ്റ് ലാഗ് കുറയ്ക്കുകയും ചെയ്യുന്നു.
ശബ്ദം കുറയ്ക്കുന്ന നൂതനമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നതിനാല്‍ കാബിനില്‍ ശാന്തമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നു. ഇത് യാത്രക്കാരുടെ മൊത്തത്തിലുള്ള സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു.