TRENDING:

ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന ഭാര്യയുടെ ആരോപണം അപകീര്‍ത്തികരമല്ലെന്ന് ബോംബെ ഹൈക്കോടതി

Last Updated:

ലൈംഗിക ബലഹീനത മൂലം ഭാര്യയോട് മാനസികമായി ക്രൂരത കാണിച്ചുവെന്ന് ഭാര്യ ആരോപിക്കുമ്പോള്‍ അത് പരിഗണിക്കാതിരിക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: വിവാഹമോചനക്കേസില്‍ ഭര്‍ത്താവിനെതിരെ ഭാര്യ ഉന്നയിച്ച ലൈംഗിക ബലഹീനത ആരോപണങ്ങളുടെ പേരിൽ മാനനഷ്ടത്തിന് കേസ് നല്‍കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ലൈംഗിക ബലഹീനത മൂലം ഭാര്യയോട് മാനസികമായി ക്രൂരത കാണിച്ചുവെന്ന് ഭാര്യ ആരോപിക്കുമ്പോള്‍ അത് പരിഗണിക്കാതിരിക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ബോംബെ ഹൈക്കോടതി
ബോംബെ ഹൈക്കോടതി
advertisement

ഒരു മെയിന്റന്‍സ് ഹര്‍ജിയില്‍ പോലും ഇത്തരം ആരോപണങ്ങള്‍ പ്രസക്തമാണെന്നും ജസ്റ്റിസ് എസ് എം മോദക് ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് സമര്‍പ്പിച്ച മാനനഷ്ട പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട ഗ്രേറ്റര്‍ മുംബൈയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 2024 ഏപ്രിലിലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭാര്യയും ഭാര്യാ പിതാവും സഹോദരനും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഒരു ഹിന്ദു വിവാഹ ഹർജിയിൽ, ലൈംഗിക ബലഹീനതയെക്കുറിച്ചുള്ള ആരോപണങ്ങൾ വളരെ പ്രസക്തമാണെന്ന് കോടതി പറഞ്ഞു. "അതായത്, ബലഹീനത കാരണം ഭാര്യയെ മാനസികമായി പീഡിപ്പിക്കാൻ കാരണമായെന്ന് ആരോപിക്കുമ്പോൾ, ആ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അവൾ തീർച്ചയായും ന്യായീകരിക്കപ്പെടുന്നു. അതിനാൽ ബലഹീനതയുടെ കാരണങ്ങൾ പ്രാഥമികമായി ആവശ്യമില്ലായിരിക്കാം, ആരോപണങ്ങൾ അവരുടെ ദാമ്പത്യ ജീവിതത്തിനിടയിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനാൽ അവ വളരെ ആവശ്യമാണ്. ഒരു ജീവനാംശ ഹർജിയിൽ പോലും, ബലഹീനതയെക്കുറിച്ചുള്ള ഈ ആരോപണങ്ങൾ അത്ര പ്രസക്തമാണ്," സിംഗിൾ ജഡ്ജി വിധിച്ചു.

advertisement

വിവാഹ മോചനത്തിനുള്ള അപേക്ഷയിലും ജീവനാംശത്തിനുള്ള അപേക്ഷയിലും എഫ്‌ഐആറിലും ഭാര്യ തന്റെ ലൈംഗിക ശേഷിയെക്കുറിച്ച് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. 2023 ഏപ്രിലില്‍ സിആര്‍പിസി സെക്ഷന്‍ 203 പ്രകാരം ഭര്‍ത്താവിന്റെ പരാതി മജിസ്‌ട്രേറ്റ് തള്ളിക്കളഞ്ഞു.

പരാതിക്കാരന് സാക്ഷികളെ വിസ്തരിക്കാനുള്ള അവസരം നല്‍കിയിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ട് കേസ് പുനഃപരിശോധിക്കാനും അന്വേഷണം നടത്താനും സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഇതിനെ ചോദ്യം ചെയ്താണ് ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആരോപണങ്ങള്‍ അനാവശ്യമാണെന്നും വിശ്വാസമില്ലായ്മയാണ് ഭാര്യ ഉന്നയിച്ചതെന്നും പൊതുരേഖയുടെ ഭാഗമായാല്‍ മാനനഷ്ടത്തിന് കാരണമാകുമെന്നും ഭര്‍ത്താവ് വാദിച്ചു. എന്നാല്‍ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഭാര്യയുടെ ഹര്‍ജി അംഗീകരിക്കുകയാണ് ഹൈക്കോടതി ചെയ്തത്.

advertisement

Summary: The Bombay High Court observed that allegations of impotency made by a wife against her husband in litigation arising out of matrimonial disputes are justified and do not amount to defamation.

മലയാളം വാർത്തകൾ/ വാർത്ത/India/
ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന ഭാര്യയുടെ ആരോപണം അപകീര്‍ത്തികരമല്ലെന്ന് ബോംബെ ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories