സംസ്ഥാനത്ത് ആദ്യ ദിവസങ്ങളിൽ ദുർബലമായിരുന്ന കാലവർഷം മെല്ലെ ശക്തി പ്രാപിക്കുന്നു. ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് പലയിടത്തും മഴ ലഭിച്ചു. തീരുവനന്തപുരം അടക്കമുള്ള തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായി.
കണ്ണൂരിൽ നിഹാലിനെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നതിന്റെ വേദനയിലാണ് കേരളം. തെരുവുനായകൾക്കുള്ള വാക്സിനേഷൻ യജ്ഞം പാളിയെന്ന വിവരമാണ് ഈ മണിക്കൂറുകളിൽ പുറത്തുവരുന്നത്. പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയത് 11 ശതമാനം തെരുവുനായകകൾക്ക് മാത്രം.
കേരളത്തിലെ രാഷ്ട്രീയ രംഗവും കലുഷിതമാണ്. മോൻസൻ മാവുങ്കൽ പ്രതിയായ കേസിൽ ഒരു തരത്തിലുളള പങ്കും ഇല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ… … നാളെ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞു. ഇതടക്കം ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍ അറിയാം
