ഈ മാസം 30 വരെയാണ് ചാൾസ് രാജാവ് ആശുപത്രിയിൽ ഉണ്ടായിരിക്കുന്നത്. ചികിത്സ തേടിയതിന് ശേഷം അദ്ദേഹം മടങ്ങും. സ്കോട്‌ലൻഡ് യാർഡും സെൻട്രൽ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്‌ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയിൽ എത്തിയിട്ടുണ്ടായിരുന്നു.
സൗഖ്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഐസക് മത്തായി നൂറനാല്‍ 20 വര്‍ഷമായി ചാള്‍സിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഉപദേശം നല്‍കി വരുകയാണ്. ചാള്‍സ് രാജാവും ഭാര്യയും പതിവായി സൗഖ്യയില്‍ ചികിത്സ തേടാറുള്ളതാണ്. 2019 നവംബറില്‍ 71-ാം ജന്മദിനം ആഘോഷിക്കാനാണ് ചാള്‍സ് ഇതിനു മുന്‍പ് എത്തിയത്. ചാള്‍സിന്റെ ഭാര്യ നിരന്തരം ബാംഗ്ലൂരുവില്‍ എത്താറുണ്ട്. സൗഖ്യയിലെ സ്ഥിരം സന്ദര്‍ശകരില്‍ ഒരാളാണ് അവര്‍. ലണ്ടനിലെ കൊട്ടാരത്തില്‍ എത്തിയും ഡോ ഐസക് മത്തായി ആരോഗ്യപരമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാറുണ്ട്. .
advertisement