“ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി ഉടൻ പ്രാബല്യത്തിൽ വരുന്നവിധം ‘നിയന്ത്രിച്ചിരിക്കുന്നു,”- ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനത്തിൽ പറഞ്ഞു.
നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ഉൽപന്നങ്ങൾക്ക് സർക്കാരിൽനിന്നുള്ള ലൈസൻസോ അനുമതിയോ ആവശ്യമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഗവേഷണ-വികസന, പരിശോധന, ബെഞ്ച്‌മാർക്കിംഗ്, മൂല്യനിർണ്ണയം, റിപ്പയർ, റിട്ടേൺ, ഉൽപ്പന്ന വികസന ആവശ്യങ്ങൾ എന്നിവയ്ക്ക് സർക്കാർ ഇറക്കുമതിയിൽ ഇളവ് നൽകിയിട്ടുണ്ട്. ഒരു ചരക്കിന് 20 ഇനങ്ങൾ വരെയാണ് ഇറക്കുമതി ലൈസൻസിംഗിൽ നിന്ന് ഇളവ് നൽകിയിട്ടുള്ളത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 03, 2023 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലാപ്ടോപ്പും ടാബ്‌ലെറ്റും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി