TRENDING:

സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ പാചകവാതക വിഹിതം 70 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ

Last Updated:

സ്റ്റീൽ, ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകൾക്കും മറ്റ് തൊഴിൽ അധിഷ്ഠിത വ്യവസായങ്ങൾക്കും തീരുമാനം വലിയ ആശ്വാസമാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

advertisement
സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ പാചകവാതക വിഹിതം 70 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ. ആഗോള ഊർജ്ജ പ്രതിസന്ധികൾക്കിടയിൽ പ്രധാന വ്യവസായങ്ങളുടെ സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. സ്റ്റീൽ, ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകൾക്കും മറ്റ് തൊഴിൽ അധിഷ്ഠിത വ്യവസായങ്ങൾക്കും തീരുമാനം വലിയ ആശ്വാസമാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതിവാതകം (PNG) ഉപയോഗിക്കാൻ കഴിയാത്ത വ്യവസായങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പല രാജ്യങ്ങളും ഇന്ധന നിയന്ത്രണത്തിനായി ഒറ്റ-ഇരട്ട അക്ക നിയന്ത്രണങ്ങൾ, ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ, ഉയർന്ന ഇന്ധന വില എന്നിവ നടപ്പിലാക്കുമ്പോഴും ഇന്ത്യ ഊർജ്ജ സുരക്ഷയും ലഭ്യതയും മിതമായ നിരക്കും ഉറപ്പാക്കുന്നുണ്ടെന്ന് പുരി എക്സിൽ കുറിച്ചു.

ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിൽ സംസ്ഥാനങ്ങളിലെ വ്യവസായ പ്രവർത്തനങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ വിഹിതത്തെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി നീരജ് മിത്തൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. നിലവിലുള്ള 50 ശതമാനം വിഹിതത്തിന് പുറമെ 20 ശതമാനം കൂടി അധികമായി നൽകുന്നതോടെ മൊത്തം വാണിജ്യ എൽപിജി വിതരണം 70 ശതമാനമായി ഉയരുമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്റ്റീൽ, ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽ, ഡൈ, കെമിക്കൽസ്, പ്ലാസ്റ്റിക് തുടങ്ങിയ വ്യവസായങ്ങൾക്കും, പ്രകൃതിവാതകത്തിലേക്ക് മാറാൻ കഴിയാത്ത ഉൽപ്പാദന യൂണിറ്റുകൾക്കുമാണ് മുൻഗണ.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ പാചകവാതക വിഹിതം 70 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ
Open in App
Home
Video
Impact Shorts
Web Stories