അതോടൊപ്പം വന്ദേ ഭാരത്, മെട്രോ എന്നിവയില്‍ ജോലി ചെയ്യുന്ന റെയില്‍വേ ജീവനക്കാർ, കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കള്‍, 'വികസിത് ഭാരത്' അംബാസഡർമാർ എന്നിവർക്കും ഇതിനായി ക്ഷണം ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനിൽ 8,000-ലധികം അതിഥികൾക്ക് പങ്കെടുക്കുന്നതിനുള്ള ക്രമീകരണകൾ നടക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസത്തിന് ശേഷം ഡൽഹിയില്‍ നടന്ന സുപ്രധാന യോഗത്തിലാണ് ബിജെപിയും സഖ്യകക്ഷികളും വീണ്ടും നരേന്ദ്ര മോദിയെ തങ്ങളുടെ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്.
മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ ദക്ഷിണേഷ്യൻ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡൻ്റ് റനില്‍ വിക്രമസിംഗെയും ക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവർക്കും ചടങ്ങിന്റെ ഭാഗമാകും. 2014 ല്‍ സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണല്‍ കോ-ഓപ്പറേഷൻ) രാജ്യങ്ങളിലെ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
advertisement
2019- ല്‍ ബിംസ്റ്റെക്കിന്റെ (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോർ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആൻഡ് ഇക്കണോമിക് കോർപ്പറേഷൻ) രാജ്യങ്ങളിലെ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരണെന്ന നേട്ടവും ഇതോടെ പ്രധാനമന്ത്രി മോദി സ്വന്തമാക്കും.