TRENDING:

'നീക്കങ്ങൾ നിരീക്ഷിക്കുന്നു': ട്രംപിന്റെ തീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ കേന്ദ്രത്തിൻ്റ പ്രതികരണം

Last Updated:

യുഎസ് ഭരണകൂടം പ്രഖ്യാപിച്ച നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു

advertisement
ഡൊണാൾഡ് ട്രംപിന്റെ നികുതി യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കേന്ദ്ര സർക്കാർ.കോടതി വിധി മുതൽ ട്രംപിന്റെ പ്രസ്താവനകൾ വരെയുള്ള എല്ലാ നീക്കങ്ങളും സൂക്ഷ്മമായി പഠിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നികുതികളെക്കുറിച്ചുള്ള യുഎസ് സുപ്രീം കോടതി വിധിയും അതിനു പിന്നാലെ പ്രസിഡന്റ് ട്രംപ് നടത്തിയ വാർത്താ സമ്മേളനവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, യുഎസ് ഭരണകൂടം പ്രഖ്യാപിച്ച നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ
കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ
advertisement

അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് ആഗോളതലത്തിൽ നികുതി ചുമത്താൻ ട്രംപ് ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന സുപ്രീം കോടതി വിധി സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഈ വിധിയെ കേന്ദ്രം ഗൗരവമായി പരിശോധിക്കുമെന്നും വാണിജ്യ മന്ത്രാലയമോ വിദേശകാര്യ മന്ത്രാലയമോ ഇതിൽ ഔദ്യോഗികമായി പ്രതികരിക്കുമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും ശനിയാഴ്ച പറഞ്ഞിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ വ്യാപകമായ നികുതി ചുമത്താൻ 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) ഒരു പ്രസിഡന്റിന് അധികാരം നൽകുന്നില്ലെന്ന് 6-3 എന്ന ഭൂരിപക്ഷത്തോടെ കോടതി വ്യക്തമാക്കി. കോടതിയുടെ ഈ പുതിയ വിധി നികുതിയിനത്തിൽ അടച്ച പതിനായിരക്കണക്കിന് കോടി ഡോളറുകൾ തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള അവകാശവാദങ്ങൾക്ക് വഴിതുറന്നേക്കും.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'നീക്കങ്ങൾ നിരീക്ഷിക്കുന്നു': ട്രംപിന്റെ തീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ കേന്ദ്രത്തിൻ്റ പ്രതികരണം
Open in App
Home
Video
Impact Shorts
Web Stories