മല്ലേശ്വരത്തെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന ദിവസമായ ജനുവരി 22ന് ഐഇഡി അക്രമണത്തിന് പ്രതികൾ ആസൂത്രണം നടത്തിയെന്നും എന്നാലത് വിജയിച്ചില്ലെന്നാണ് എൻ.ഐ.എ. കുറ്റപത്രം. ഇതിനു പിന്നാലെയാണ് ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിൽ പ്രതികൾ സ്ഫോടനം നടത്തിയത്.
കഴിഞ്ഞ നാലുവർഷമായി രാമേശ്വരം കഫേ സ്‌ഫോടനത്തിലെ പ്രധാന പ്രതിയായ ഷാസിബും താഹയും ഐ.എസ്. മൊഡ്യൂളിന്റെ ഭാഗമാണെന്നും ഇവർ ഒളിവിലായിരുന്നു എന്നും അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. നേരത്തേ കർണാടക പോലീസ് പിടികൂടിയ അൽ-ഹിന്ദ് മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഇരുവരും പിന്നീട് ഒളിവിൽപോവുകയായിരുന്നു. മുസാവീർ ഹുസൈൻ ഷാസിബാണ് രാമേശ്വരം കഫേയിൽ സ്ഫോടകവസ്തു വെച്ചത്. സ്ഫോടനത്തിന്റെ ആസൂത്രകരിൽ ഒരാളാണ് അബ്ദുൾ മദീൻ താഹ. ശിവമോഗ ജില്ലയിലെ തീർഥഹള്ളി സ്വദേശികളാണ് ഇരുവരും.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 09, 2024 10:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ബംഗളുരുവിലെ ബിജെപി ഓഫീസിലും സ്ഫോടനം നടത്താൻ ആസൂത്രണം; രാമേശ്വരം കഫേ സ്ഫോടനത്തിൽ കുറ്റപത്രം