ചെപ്പോക്ക്-തിരുവല്ലിക്കേണി എംഎൽഎ ഉദയനിധി സ്റ്റാലിനാണ് ആപ്പിന് തുടക്കം കുറിച്ചത്. കക്കൂസ് ആപ്പ് (Kakkoos App) എന്ന ഈ ആപ്പ് ഉപയോഗിച്ച് ആളുകൾക്ക് ഏറ്റവും അടുത്തുള്ള പൊതു ശൗചാലയങ്ങൾ കണ്ടെത്താനാകും. മേയർ ആർ.പ്രിയ, കോർപ്പറേഷൻ കമ്മീഷണർ ഗഗൻദീപ് സിങ് ബേദി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൊതു ശൌചാലയങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് ആപ്പ് വഴി ടോയ്ലറ്റുകളുടെ ശുചിത്വം, സുരക്ഷ, അറ്റകുറ്റപ്പണികൾ എന്നിവ സംബന്ധിച്ച് റേറ്റിംഗ് നടത്താനും സാധിക്കും. വിവിധ കോളേജുകളിൽ നിന്നുള്ള 150ലധികം സന്നദ്ധപ്രവർത്തകർ ചേർന്ന് 806 സ്ഥലങ്ങളിലെ പൊതു ടോയ്‌ലറ്റുകൾ കണ്ടെത്തി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാളുകൾ, ഇന്ധന ഔട്ട്‌ലെറ്റുകൾ, പൊതു കെട്ടിടങ്ങൾ എന്നിവയിലെ ടോയ്‌ലറ്റുകളും ഉൾപ്പെടെ 1,497 പൊതു ടോയ്‌ലറ്റുകൾ ഇത്തരത്തിൽ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
15 സോണുകളിൽ നിന്നായി ഏറ്റവും വൃത്തിയുള്ള പതിനഞ്ച് പൊതു ശൗചാലയങ്ങൾ കണ്ടെത്തി. ഈ ശൌചാലയങ്ങളുടെ സൂക്ഷിപ്പുകാരന് എംഎൽഎ സമ്മാനങ്ങളും നൽകി. “പൊതു ടോയ്‌ലറ്റുകൾ മെച്ചപ്പെടുത്താനുള്ള ഈ പദ്ധതി പൊതുജനാരോഗ്യത്തെയും ബാധിക്കും. ചെന്നൈയിലെ പൊതു ശൗചാലയങ്ങൾ രാജ്യത്തെ ഏറ്റവും വൃത്തിയുള്ളവയായി മാറണം,” എംഎൽഎ പറഞ്ഞു
മികച്ച ടോയ്‌ലറ്റുകൾക്ക് ഒരു വർഷത്തേക്കുള്ള സർട്ടിഫിക്കറ്റും ഒരു വർഷത്തിന് ശേഷം മറ്റൊരു വിശകലനവും നടത്തും. പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുന്നവർക്ക് ടോയ്ലറ്റുകളുടെ സൗകര്യങ്ങൾ വിലയിരുത്താനും റേറ്റിങ് രേഖപ്പെടുത്താനും സാധിക്കും. ഇതുവഴി ശൌചാലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താൻ കോർപ്പറേഷന് നടപടി സ്വീകരിക്കുകയും ചെയ്യാം.
കോർപ്പറേഷൻ, ശുചീകരണ തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യുകയും പൊതു ശൗചാലയങ്ങൾ മികച്ച രീതിയിൽ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.
Also Read-Congress | രാജ്യസഭയിലും ദുര്‍ബലരായി കോണ്‍ഗ്രസ്; 17 സംസ്ഥാനങ്ങളിലെ പ്രതിനിധികളില്ല
നഗരത്തിലെ പൊതു ശൗചാലയങ്ങൾ മെച്ചപ്പെടുത്താൻ മുൻകൈ എടുത്ത സന്നദ്ധപ്രവർത്തകർക്കും കൃതിക ഉദയനിധിക്കും മേയർ നന്ദി പറഞ്ഞു. ഡെപ്യൂട്ടി മേയർ മഗേഷ് കുമാർ, മൈലാപ്പൂർ എംഎൽഎ ധാ വേലു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കഴിവതും പൊതുശൗചാലയങ്ങൾ ഉപയോഗിക്കാൻ മടി കാണിക്കുന്നവരാണ് നമ്മളിൽ പലരും. അവിടുത്തെ വൃത്തിഹീനമായ അന്തരീക്ഷവും ദുർഗന്ധവുമാണ് പൊതുശൗചാലയങ്ങളിൽ നിന്ന് ആളുകളെ അകറ്റുന്നത്. ആശങ്കയും പേടിയും കാരണം പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കാത്തവരുമുണ്ട്.
അതേസമയം, ഈയിടെ നടന്‍ കൃഷണകുമാറും കുടുംബവും വിതുരയിൽ ആദിവാസി കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കിയിരുന്നു. മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ 'അഹാദിഷിക ഫൗണ്ടേഷന്‍' എന്ന ജീവകാരുണ്യ സംഘടനയുടെയും 'അമ്മു കെയര്‍' എന്ന സന്നദ്ധ സംഘടനയും ചേര്‍ന്നാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചത്.