പോസ്കോ പ്രകാരമുള്ള പരാതികൾ സ്വീകരിക്കുന്നതിനായാണ് ദേശീയ ബാലാവകാശ കമ്മീഷന് കീഴിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചത്. എന്നാൽ സ്ഥിരമായി ലൈംഗിക കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും സംശയം ചോദിക്കുന്നതിനുമുള്ള ഫോൺ കോളുകൾ വർദ്ധിച്ചതോടെ ഹെൽപ്പ് ലൈൻ സേവനം ഒരു തലവേദനയായി മാറുകയായിരുന്നു. ഇതോടെയാണ് ഹെൽപ്പ് ലൈൻ സേവനം നിർത്താൻ തീരുമാനിച്ചത്.
ഒരു പോൺ വെബ്സൈറ്റിൽ ഈ നമ്പർ വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പോൺ സൈറ്റ് സന്ദർശിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനായി നൽകിയത് ബാലാവകാശ കമ്മീഷൻ ഹെൽപ്പ് ലൈൻ നമ്പരായിരുന്നു. ഒരു വെബ്സൈറ്റിൽ വന്ന നമ്പർ കൂടുതൽ വെബ്സൈറ്റുകളിലേക്ക് പ്രചരിച്ചു. ഇതോടെ ഹെൽപ്പ് ലൈൻ നമ്പർ അറ്റൻഡ് ചെയ്യാനിരുന്ന കോൾ സെന്‍റർ ജീവനക്കാർ ശരിക്കും ബുദ്ധിമുട്ടിലായി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2018 3:58 PM IST