TRENDING:

Organic Farming | പത്താം ക്ലാസിൽ പഠനം ഉപേക്ഷിച്ച ഈ കർഷകൻ ഇനി ഇന്ത്യയിലെ കാർഷിക സർവകലാശാലകൾക്ക് പാഠ്യപദ്ധതി തയ്യാറാക്കും

Last Updated:

ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് 2018 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിദ്യാഭ്യാസ യോഗ്യതയെക്കാൾ അറിവും അനുഭവവുമാണ് പ്രധാനം എന്ന് തെളിയിച്ചുകൊണ്ട് പത്താം ക്ലാസിൽ പഠനം ഉപേക്ഷിച്ച കർഷകൻ സർവകലാശാലകൾക്ക് വേണ്ടി പാഠ്യപദ്ധതി (Curriculum) തയ്യാറാക്കാനൊരുങ്ങുകയാണ്. രാജസ്ഥാനിൽ (Rajasthan) നിന്നുള്ള ഹുകുംചന്ദ് പാട്ടീദാർ (Hukumchand Patidar) ഇന്ത്യയിലെ കാർഷിക സർവകലാശാലകൾക്കായി ജൈവകൃഷി (Organic Farming) സംബന്ധിച്ച പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്.
advertisement

രാജസ്ഥാനിലെ ജാലവാർ ജില്ലയിലെ മൻപുര ഗ്രാമത്തിലെ കർഷകനായ ഇദ്ദേഹത്തെ, തന്റെ കൃഷിയിടമായ സ്വാമി വിവേകാനന്ദ ജൈവിക് കൃഷി അനുസന്ധൻ കേന്ദ്രയിൽ (Swami Vivekananda Jaivik Krishi Anusandhan Kendra) ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് 2018 ൽ രാജ്യം പത്മശ്രീ (Padma Shri) നൽകി ആദരിച്ചിട്ടുണ്ട്.

ജൈവകൃഷി എന്ന വിഷയത്തിൽ രാജസ്ഥാനിലെ നാല് കാർഷിക സർവകലാശാലകളുടെ കൺസൾട്ടന്റുമായിരുന്നു അദ്ദേഹം. 2005 ലാണ് പാട്ടീദാർ ജൈവ കൃഷി ആരംഭിച്ചത്. ആദ്യം വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം നഷ്ടം ഭയന്ന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 25 ഹെക്ടർ കൃഷിയിടത്തിന്റെ ഒരു ചെറിയ തുണ്ടുഭൂമിയിലാണ് അദ്ദേഹം ആദ്യമായി ജൈവകൃഷി ആരംഭിച്ചത്. ഇപ്പോൾ തന്റെ ഗ്രാമമായ മൻപുരയെ പൂർണ്ണമായും രാസവള രഹിതമായ കൃഷിയിടമാക്കി മാറ്റി ചരിത്രം സൃഷിടിച്ചിരിക്കുകയാണ് അദ്ദേഹം.

advertisement

Also Read- Divorce | 'ഈ ബന്ധം നിർജീവമായിക്കഴിഞ്ഞു': 21 വർഷമായി വേർപിരിഞ്ഞ് കഴിയുന്ന ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

പരമ്പരാഗത കൃഷി രീതിയിലൂടെ വളർത്തുന്ന വിളകളേക്കാൾ 40 ശതമാനം ഉയർന്ന നിരക്കാണ്‌ പാട്ടീദാറിന്റെ ജൈവ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മണ്ണിന്റെ മെച്ചപ്പെട്ട ഗുണനിലവാരത്തിനും വിളകളെ ആരോഗ്യകരമാക്കുന്നതിനും 'പഞ്ചഗവ്യ' ആണ് അദ്ദേഹം ഉപയോഗിക്കുന്നത്. പശുക്കളിൽ നിന്ന് ലഭിക്കുന്ന അഞ്ച് ഘടകങ്ങൾ ചേർന്നാണ് പഞ്ചഗവ്യ നിർമ്മിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

advertisement

"രാസവസ്തുക്കൾ ഉപയോഗിക്കുന്ന പരമ്പരാഗത കൃഷി രീതി ഭൂമിയുടെ ഉൽപാദനക്ഷമത കുറയ്ക്കുകയും മണ്ണിനെ അപായപ്പെടുത്തുകയും വിളകളെ വിഷമയമാക്കുകയും ചെയ്യുന്നതായി ഞാൻ മനസ്സിലാക്കി", അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ് പാസ്സായിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുകയും ജപ്പാൻ, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലേക്ക് തന്റെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയും ചെയ്ത് നായകനായി മാറിയിരിക്കുകയാണ് ഹുകുംചന്ദ്.

പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുന്നതിന് വേണ്ടിയുള്ള മൊഡ്യൂളുകളിലാണ് അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നത്. കൃഷിയിൽ ഉപയോഗിക്കുന്ന പ്രകൃതിദത്തമായ വളങ്ങളെ സംബന്ധിച്ച കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ഇത് അവതരിപ്പിക്കുമെന്ന് പാട്ടീദാർ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"നമ്മുടെ പുരാതന ഗ്രന്ഥങ്ങളും ലിഖിതങ്ങളുമൊക്കെയാണ് ജൈവ കൃഷിയെക്കുറിച്ച് എന്നെ പഠിപ്പിച്ചത്. പാനലിലുള്ള എന്റെ സഹപ്രവർത്തകരുമായി ഞാൻ ഈ വിവരങ്ങൾ പങ്കുവെയ്ക്കും", അദ്ദേഹം പറഞ്ഞു. ജൈവ കൃഷിയിലൂടെ ഓറഞ്ച്, പയർ വർഗങ്ങൾ, ഉള്ളി, മല്ലി, പെരുഞ്ചീരകം എന്നിവ വളർത്തുന്നതിൽ വൈദഗ്ധ്യം ഉള്ളതിനാൽ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസേർച്ച് സെന്റർ അദ്ദേഹത്തെ ദേശീയ പാഠ്യപദ്ധതി സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
Organic Farming | പത്താം ക്ലാസിൽ പഠനം ഉപേക്ഷിച്ച ഈ കർഷകൻ ഇനി ഇന്ത്യയിലെ കാർഷിക സർവകലാശാലകൾക്ക് പാഠ്യപദ്ധതി തയ്യാറാക്കും
Open in App
Home
Video
Impact Shorts
Web Stories