TRENDING:

'കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെടാൻ പഹൽഗാം ആക്രമണത്തെ ഉപയോഗിക്കില്ല; അതിഥികളെ സംരക്ഷിക്കുന്നതിൽ‌ ഞാനും പരാജയപ്പെട്ടു': മുഖ്യമന്ത്രി ഒമർ അബ്ദുള്ള

Last Updated:

പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിളിച്ചുചേര്‍ത്ത ജമ്മു കശ്മീര്‍ നിയമസഭയുടെ പ്രത്യേക ഏകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പഹല്‍ഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യം പ്രധാനമാണ്. എന്നാല്‍, ഈ സമയത്ത് അത് ഉന്നയിക്കാനില്ല. മനുഷ്യജീവനുകളെ രാഷ്ട്രീയ വിലപേശലിന് ഉപയോഗിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ഒമര്‍ വ്യക്തമാക്കി. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിളിച്ചുചേര്‍ത്ത ജമ്മു കശ്മീര്‍ നിയമസഭയുടെ പ്രത്യേക ഏകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
News18
News18
advertisement

'ജമ്മു കശ്മീരിന്റെ ക്രമസമാധാനച്ചുമതല ഞങ്ങള്‍ക്ക് (ജമ്മു കശ്മീര്‍ സര്‍ക്കാര്‍) അല്ല. എന്നാല്‍, കേന്ദ്രത്തോട് സംസ്ഥാന പദവി ആവശ്യപ്പെടാന്‍ ഇന്നത്തെ സാഹചര്യം ഞാന്‍ ഉപയോഗിക്കില്ല. മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ ഞാന്‍ സംസ്ഥാനപദവി ആവശ്യപ്പെടില്ല. മറ്റൊരു അവസരത്തിലേ ഞങ്ങള്‍ അത് ഉന്നയിക്കൂ'-ഒമര്‍ അബ്ദുള്ള പറഞ്ഞു.

26 ജീവനുകളുടെ വിലയായി സംസ്ഥാനപദവി ആവശ്യപ്പെടുംവിധം വിലകുറഞ്ഞതല്ല തന്റെ രാഷ്ട്രീയം. രാഷ്ട്രീയത്തിന് തീര്‍ച്ചയായും പരിധികള്‍ വേണം, പ്രത്യേകിച്ച് മനുഷ്യജീവനുകള്‍ ഉള്‍പ്പെട്ടിരിക്കുമ്പോള്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് എങ്ങനെ മാപ്പുപറയണമെന്ന് തനിക്കറിയില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. വിനോദസഞ്ചാരികള്‍ സുരക്ഷിതരായി മടങ്ങുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് മുഖ്യമന്ത്രി എന്ന നിലയിലും വിനോദസഞ്ചാര വകുപ്പ് മന്ത്രി എന്ന നിലയിലും എന്റെ ഉത്തരവാദിത്തമായിരുന്നു. എനിക്ക് അത് നിര്‍വഹിക്കാനായില്ല. മാപ്പു ചോദിക്കാന്‍ എനിക്ക് വാക്കുകളില്ല. പിതാവിനെ നഷ്ടപ്പെട്ട മക്കളോട് എന്താണ് പറയുക? വിവാഹം കഴിഞ്ഞ് കുറച്ചുദിവസത്തിനകം ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യയോട് എന്ത് പറയാന്‍?, ഒമര്‍ അബ്ദുള്ള പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Jammu and Kashmir Chief Minister Omar Abdullah said he will not seek statehood at the cost of 26 lives lost in the Pahalgam terror attack. He said his government will raise the issue on any other day, but not today when the nation was in mourning.

മലയാളം വാർത്തകൾ/ വാർത്ത/India/
'കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെടാൻ പഹൽഗാം ആക്രമണത്തെ ഉപയോഗിക്കില്ല; അതിഥികളെ സംരക്ഷിക്കുന്നതിൽ‌ ഞാനും പരാജയപ്പെട്ടു': മുഖ്യമന്ത്രി ഒമർ അബ്ദുള്ള
Open in App
Home
Video
Impact Shorts
Web Stories