പെട്രോളിയം മേഖലയില്‍ മാത്രമായി 39 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങുകളുമാണ് പ്രധാനമന്ത്രി കഴിഞ്ഞ ശനിയാഴ്ച നടത്തിയത്. ഇതില്‍ 89,000 കോടി രൂപയുടെ 29 പദ്ധതികളുണ്ട്.
60,000 കോടി രൂപയുടെ 10 പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും പ്രധാനമന്ത്രി നിര്‍വഹിച്ചു. പെട്രോളിയം മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുന്നതിനും അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കുന്നതിനും ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും ഊര്‍ജ വിതരണ ശൃംഖലകളുടെ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഈ പദ്ധതികള്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യൂസ് 18-നോട് പറഞ്ഞു.
advertisement
ഒഎന്‍ജിസി കൃഷ്ണ ഗോദാവരി ബേസിന്‍ പദ്ധതിയാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ടത്. കെജി ബേസിനില്‍ നിന്ന് ഈ വര്‍ഷം ജനുവരി ഏഴിന് ഉത്പാദിപ്പിച്ച 'ആദ്യ എണ്ണ' പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഇതിന് പുറമെ ആദ്യത്തെ ക്രൂഡ് ഓയില്‍ ടാങ്കറായ 'സ്വര്‍ണ സിന്ധു' പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ ഊര്‍ജമേഖലയില്‍ ഇത് ചരിത്ര നേട്ടം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ ഊര്‍ജ ഇറക്കുമതി ഗണ്യമായി കുറയ്ക്കുകയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. 41,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. ഒഎന്‍ജിസിയുടെ ആകെ എണ്ണ ഉത്പാദനം 11 ശതമാനമായും ഗ്യാസ് ഉത്പാദനം 15 ശതമാനമായും വര്‍ധിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും കരുതുന്നു.
"26,264 കോടി രൂപ മുതല്‍ മുടക്കില്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള വിശാഖ് റിഫൈനറി നവീകരണത്തിനും ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള എച്ച്പിസിഎല്ലിന്റെ വിശാഖ് റിഫൈനറി മോഡേണൈസേഷന്‍ പ്രോജക്ട് (വിആര്‍എംപി) ആണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെ വലിയ പദ്ധതി. 'ആത്മനിര്‍ഭര്‍ ഭാരത്' സംരംഭത്തിലാണ് ഈ പദ്ധതി ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ പ്രാദേശികമായി ലഭ്യമായിരിക്കുന്ന വസ്തുക്കളാണ് 85 ശതമാനവും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. വലിയ തോതിലുള്ള തൊഴിലവസരങ്ങളും ഇത് പ്രദാനം ചെയ്യും. ഈ പദ്ധതിയിലൂടെ പ്രാപിലീന്‍, എല്‍പിജി, നാഫ്ത, എംസ്, എച്ച്എസ്ഡി (High Speed Diesel Oil), എടിഎഫ് (Aviation Turbine Fuel), എല്‍ഡിഒ (Light Diesel Oil), ബിറ്റുമെന്‍, സള്‍ഫര്‍ എന്നിവ ഈ പദ്ധതിയൂടെ ഉത്പാദിപ്പിക്കും. പദ്ധതിയുടെ പ്രധാന ഭാഗമായ റെസിഡ്യു അപ്ഗ്രഡേന്‍ ഫെസിലിറ്റി (ആര്‍യുഎഫ്) രാജ്യത്തെ അത്തരത്തിലുള്ള ആദ്യത്തെ യൂണിറ്റാണ്.
3977 കോടി രൂപ ചെലവില്‍ ഒഎന്‍ജിസിയുടെ മുംബൈ ഹൈനോര്‍ത്ത് നാലാംഘട്ട പുനഃര്‍വികസനമാണ് മൂന്നാമത്തെ വലിയ പദ്ധതി. 2495 കോടി രൂപയുടെ ഹീര പുനര്‍വികസന പദ്ധതിയുടെ മൂന്നാം ഘട്ടവും ഉൾപ്പെടുന്നു.
ആന്ധ്രാപ്രദേശില്‍ 285 കോടി ചെലവില്‍ നടപ്പാക്കുന്ന ഒഎന്‍ജിസിയുടെ നാഗയലങ്ക പാടത്തിന്റെ വികസന പദ്ധതിയുമുണ്ട്. 2024 അവസാനത്തോടെ പൂര്‍ത്തിക്കാന്‍ ലക്ഷ്യമിടുന്ന ബരൗനി റിഫൈനറിയുടെ വിപുലീകരണമാണ് പ്രധാനമന്ത്രി തറക്കല്ലിടുന്ന ആറാമത്തെ വലിയ പദ്ധതി. ബിഹാറിലാണ് ഈ പദ്ധതി സ്ഥാപിക്കുന്നത്. അയല്‍രാജ്യമായ നേപ്പാളിലേക്ക് എണ്ണ കയറ്റുമതിയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
2025 ഡിംസബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പാനിപ്പത്ത് റിഫൈനറി കപ്പാസിറ്റി എക്‌സ്പാഷനാണ് ഏഴാമത്തെ വലിയ പദ്ധതി. 38231 കോടി രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആന്ധ്രാപ്രദേശില്‍ 855 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജിയും (ഐഐപിഇ) അനാച്ഛാദനം ചെയ്തു.
2103 കോടി ചെലവില്‍ 2025 മാര്‍ച്ചോടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പാനിപ്പത്ത് പോലി ബ്യൂട്ടാഡിയന്‍ റബ്ബര്‍ പ്ലാന്റിന്റെ തറക്കല്ലിടലുമുണ്ട്.
1,636 കോടി രൂപയുടെ പാനിപ്പത്ത് റിഫൈനറിയിലെ നാഫ്ത ക്രാക്കര്‍ വിപുലീകരണ പദ്ധതിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പത്താമത്തെ വലിയ പദ്ധതി.
'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുമായി ചേര്‍ന്ന് 1,255 കോടി രൂപയുടെ പാനിപ്പത്ത് റിഫൈനറിയിലെ പിഎക്‌സ്-പിടിഎ വിപുലീകരണ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
754 കോടി രൂപയുടെ പാനിപ്പത്ത് റിഫൈനറിയില്‍ അനുബന്ധ സൗകര്യങ്ങളോടൊപ്പം ലാന്‍സടെക് ഗ്യാസ് ഫെര്‍മെന്റേഷന്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള എത്തനോള്‍ പ്ലാന്റ് സ്ഥാപിക്കുന്നതാണ് പന്ത്രണ്ടാമത്തെ വലിയ പദ്ധതി. 7042 കോടി രൂപ ചെലവില്‍ ബിഹാറിലെ ബെഗുസരായയില്‍ എച്ച്യുആര്‍എല്‍ വളം പ്ലാന്റ് പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.